ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​യും സ​ഹ​ഭാ​ര​വാ​ഹി​ക​ളും റി​യാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

പ്ര​വാ​സി​ക​ൾ രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​സേ​ന -കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള

റി​യാ​ദ്: ലോ​ക​മാ​കെ പ​ര​ന്നു​കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​സ​മൂ​ഹം രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​സേ​ന​യാ​ണെ​ന്ന് ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള റി​യാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​തി​ർ​ത്തി കാ​ക്കു​ന്ന പ​ട്ടാ​ള​ക്കാ​രെ​പോ​ലെ ത​ന്നെ രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​ത് പ്ര​വാ​സി​ക​ളാ​ണ്. എ​ന്നാ​ൽ, ആ ​അ​ർ​ഥ​ത്തി​ൽ ഇ​രു സ​ർ​ക്കാ​റു​ക​ളും അ​വ​രെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ലോ​ക കേ​ര​ള​സ​ഭ​യി​ൽ​നി​ന്ന് വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ വ​ർ​ഷി​ക്കു​ന്നു എ​ന്ന​ല്ലാ​തെ പ​ദ്ധ​തി​ക​ളൊ​ന്നും പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ലോ​കം ചു​റ്റി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു എ​ന്ന​തി​ല​പ്പു​റം പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും മു​ൻ ലോ​ക കേ​ര​ള​സ​ഭ അം​ഗം​കൂ​ടി​യാ​യ ശ​ങ്ക​ര​പ്പി​ള്ള പ​റ​ഞ്ഞു. കോ​വി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​യി​ൽ വി​ദേ​ശ​ത്തു​നി​ന്ന് തൊ​ഴി​ൽ ന​ഷ്‌​ട​പ്പെ​ട്ട് തി​രി​ച്ചു​പോ​കാ​നാ​കാ​തെ നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്കാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ പോ​ഷ​ക സം​ഘ​ട​നാ​യ ഒ.​ഐ.​സി.​സി​യു​ടെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡി​സം​ബ​ർ അ​വ​സാ​നം വ​രെ കാ​മ്പ​യി​ൻ തു​ട​രാ​ൻ കെ.​പി.​സി.​സി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. 2023ന്റെ ​ആ​ദ്യ പ​കു​തി​ക്ക് മു​മ്പാ​യി പു​തി​യ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​രും. വോ​ട്ടെ​ടു​പ്പി​ലൂ​ടെ വ​ര​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ത​ത് മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വി​യോ​ജി​പ്പു​ക​ളി​ല്ലാ​തെ ക​മ്മി​റ്റി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടാ​ൽ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ആ ​മാ​ർ​ഗ​വും ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി അം​ഗ​ത്വ​മു​ള്ള​വ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദേ​ശ​ത്തു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വ​ര​വ​രു​ടെ ഡി.​സി.​സി​യി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ ന​ൽ​കു​ന്ന​കാ​ര്യം സ​ജീ​വ ച​ർ​ച്ച​യി​ലു​ണ്ട്. കെ.​പി.​സി.​സി​യി​ലും പ്ര​വാ​സി പ്ര​തി​നി​ധി​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ട ച​ർ​ച്ച​ക​ൾ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​യാ​ദ് ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച 'പൊ​ളി​റ്റി​ക്ക​ൽ ക​ഫെ' എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ റി​യാ​ദി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ങ്ങോ​ലി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കു​ഞ്ഞി കു​മ്പ​ള, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സ​ലിം ക​ള​ക്ക​ര, നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Expatriates Financial Security Force of the State - Kumbalath Shankarpillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.