റിയാദ്: പ്രവാസികൾക്കിടയിൽ വ്യാപകമാകുന്ന പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ കരുതിയിരിക്കണമെന്നും രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും അമീർ സുൽത്താൻ മിലിട്ടറി മെഡിക്കൽ ആശുപത്രി കാർഡിയോളജിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. അബ്ദുൽ മജീദ് മഞ്ചേശ്വരം പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ‘ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ’ എന്ന ശീർഷകത്തിൽ നടത്തുന്ന ‘ഹെൽത്തോറിയം’ കാമ്പയിന്റെ ഭാഗമായി റിയാദ് ന്യൂ സനാഇയ്യ സെക്ടർ നടത്തിയ ആരോഗ്യ ബോധവത്കരണ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.എം.സി വില്ലയിൽ നടന്ന മെഡിക്കോണിൽ സെക്ടർ അഡ്മിൻ പ്രസിഡൻറ് അഹമ്മദ് സൈനി അധ്യക്ഷത വഹിച്ചു. സെൻട്രൽ അഡ്മിൻ സെക്രട്ടറി അബ്ദുല്ലത്തീഫ് തിരുവമ്പാടി ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി സൈനുദ്ദീൻ കുനിയിൽ, സെൻട്രൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, ആർ.എസ്.സി സോൺ മീഡിയ സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ഐ.സി.എഫ് സെൻട്രൽ വെൽഫെയർ പ്രസിഡന്റ് ഇബ്രാഹീം കരീം, വെൽഫെയർ സെക്രട്ടറി അബ്ദുറസാഖ് വയൽക്കര, വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്ടർ വെൽഫയർ സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതവും ജനറൽ സെക്രട്ടറി സൈതലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.