സാ​ർ​ക്ക്​ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്​: സി​യാം​ക​ണ്ടം ഏ​രി​യ റി​ലീ​ഫ് ക​മ്മി​റ്റി (സാ​ർ​ക്ക്) കു​ടും​ബ സം​ഗ​മം ‘വി​ൻ​റ​ർ മീ​റ്റ​പ്പ്‌’ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് എ​ക്സി​റ്റ് 18ലെ ​ദ​ര​ത് മ​നാ​ഹ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ കെ.​പി. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ർ​ക്കി​​ന്റെ പ്രാ​രം​ഭ​കാ​ല​ത്തെ​യും നി​ല​വി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കു​റി​ച്ച് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പി.​എം. ബ​ഷീ​റും മീ​രാ​ൻ സാ​ഹി​ബും സ​ബ്ക​മ്മി​റ്റി അം​ഗം പി. ​അ​സൈ​നാ​റും വി​ശ​ദീ​ക​രി​ച്ചു.

മു​നീ​ർ വാ​ഴ​ക്കാ​ട്, ബ​ഷീ​ർ ചു​ള്ളി​ക്കോ​ട്, ന​സ്രു പു​ളി​ക്ക​ൽ, അ​മീ​ൻ, ടി.​കെ. ഹു​സ്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന്​ പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി. സ​ലീം (പ്ര​സി.), എ​ൻ.​കെ. റി​സ (ജ​ന. സെ​ക്ര.), എ.​കെ. ഹ​നീ​ഫ (ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. സി. ​മു‌​നാ​സ്, പി. ​റി​യാ​സ്, പി.​ടി. അ​ദ്‌​നാ​ൻ, പി. ​ഫ​സീ​ഹ് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വo ന​ൽ​കി. ഷെ​ഹീം മീ​രാ​ൻ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. അ​ൻ​വ​ർ പു​ളി​യ​ന്ത​ട​ൻ സ്വാ​ഗ​ത​വും സ​യ്യി​ദ് മീ​രാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 1992ൽ ​റി​യാ​ദി​ൽ സി​യാം​ക​ണ്ടം പ്ര​ദേ​ശ​ത്തു​ക്കാ​രാ​യ ഒ​രു കൂ​ട്ടം പ്ര​വാ​സി​ക​ൾ ചേ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച സം​ഘ​ട​ന​യാ​ണ് സാ​ർ​ക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.