യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകർക്ക് ജിദ്ദ തിരൂർ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി. മണ്ഡലം പ്രവർത്തനങ്ങളിലൂടെ കെ.എം.സി.സിയോടപ്പം മുഴവൻ സമയവും കർമപഥത്തിൽ നിലകൊള്ളുകയും ജിദ്ദയിലെ സാമൂഹിക–സാംസ്​കാരിക വേദികളിലും സജീവ സാന്നിധ്യവുമായിരുന്ന മണ്ഡലം വൈസ് പ്രസിഡൻറ്​ മുഹമ്മദ് ഷാഫി, നീണ്ട മൂന്നുപതിറ്റാണ്ട് കാലത്തെ പ്രവാസത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിറഞ്ഞുനിന്ന പി.വി. മുഹമ്മദ്, ഹ്രസ്വകാല പ്രവാസത്തിനിടെ മണ്ഡലം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഡോ. വി.ടി. അബ്​ദുറഹ്​മാൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഷറഫിയ സ്‌പൈസ് മലബാർ ഹോട്ടലിൽ നടന്ന പരിപാടി പ്രസിഡൻറ്​ മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ ഉനൈസ് വലിയപീടിയേക്കൽ, ഇല്യാസ് കല്ലിങ്ങൽ, ഷാഫി, പി.വി. മുസ്തഫ, ഡോ. സാജിദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീം വെള്ളാടത്ത് സ്വാഗതവും റിയാസ് വെട്ടം നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.