ജിദ്ദ: നീണ്ട 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.സി. മുഹമ്മദലി പുളിക്കലെന്ന അഖിക്ക് ഇസ്ലാമിക് ദഅ്വാ കൗൺസിൽ (ഐ.ഡി.സി) യാത്രയയപ്പ് നൽകി.
ഐ.ഡി.സിയുടെ ആരംഭ കാലം മുതൽക്കുള്ള നിസ്വാർഥ സേവകനായ അഖി ആദർശങ്ങളിൽ വെള്ളം ചേർക്കാത്ത വിശ്വാസിയും പ്രവാസ ജീവിതം ഇസ്ലാമിക സേവനത്തിനായി മാറ്റിവെച്ച സേവകനുമായിരുെന്നന്ന് യോഗം വിലയിരുത്തി. ഐ.ഡി.സിയുടെ ഇസ്ലാമിക പ്രവർത്തന രംഗത്ത് എന്നും പുതുപ്രവർത്തകർക്കൊരു വഴികാട്ടിയായിരുന്നു. ഐ.ഡി.സി അമീർ ഹുസൈൻ ബാഖവി ഉപഹാരം കൈമാറി.
വാദി മരീഖ് വില്ലയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ അസി. അമീർ നാസർ ചാവക്കാട് സ്വാഗതവും അബ്ദുറഹീം ചെറൂപ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.