ദമ്മാം: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് പി.ടി. കോയക്ക് സെൻട്രൽ കമ്മിറ്റി പ്രതിനിധികളും മേഖല കമ്മിറ്റി അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകി. സാധാരണക്കാരായ പ്രവാസികളുടെ വിഷയങ്ങൾ പരിഹരിക്കാൻ സംഘടന വ്യത്യാസമില്ലാതെ പ്രവർത്തിച്ച വ്യക്തിത്വമാണ് പി.ടി. കോയ എന്ന് യോഗത്തിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ദിലീപ് താമരക്കുളം യോഗം ഉദ്ഘാടനം ചെയ്തു.
മുജീബ് പാനൂർ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് തൃശൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷാജഹാൻ കൊട്ടുകാട്, നിസാം വെള്ളാവിൽ, ഷംസുദ്ദീൻ ഫൈസി, നവാസ് ഐ.സി.എസ്, ബദറുദ്ദീൻ ആദിക്കാട്ടുകുളങ്ങര, ഷാഹുൽ ഹമീദ് പള്ളിശ്ശേരിക്കൽ, ഷാനവാസ് വെമ്പായം, മഹ്ബൂബ് കായംകുളം, അഫ്സൽ ചിറ്റുമൂല, ശരീഫ് ചവറ, നിഷാദ് മേലെമുക്ക്, അഷ്റഫ് മൈനാഗപ്പള്ളി, നൗഷാദ്, സിദ്ദീഖ് പത്തടി, റഫീഖ് പാനൂർ, സലീം ചന്ദ്രാപ്പിന്നി, സക്കീർ ഹുസൈൻ, റാഷിദ് വട്ടപ്പാറ, അബ്ദുൽ ജലീൽ കൊട്ടുകാട്, സിറാജുദ്ദീൻ മുസ്ലിയാർ, ആലിക്കുട്ടി മഞ്ചേരി, മുഹമ്മദ് ഷാഫി ചാവക്കാട്, സിദ്ദീഖ് പള്ളിശ്ശേരിക്കൽ, സമദ് ശൂരനാട്, മൂസ മഞ്ചേശ്വരം, മുസ്തഫ പട്ടാമ്പി, സഫീർ വൈലത്തൂർ എന്നിവർ സംസാരിച്ചു. യഹിയ മുട്ടക്കാവ് സ്വാഗതവും അഷ്റഫ് ശാസ്താംകോട്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.