ജിദ്ദ: രണ്ടു പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന എസ്.ഐ.സി പ്രവർത്തകനും ഇസ്ലാമിക കലാ, സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യവുമായ സി.എച്ച്. അബ്ദുന്നാസറിന് സമസ്ത ഇസ്ലാമിക് സെൻറർ ജിദ്ദ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. എസ്.ഐ.സി അന്നഹ്ദ ഏരിയ കമ്മിറ്റി പ്രസിഡൻറ് ആയ ഇദ്ദേഹം എസ്.ഐ.സി നടത്തുന്ന സർഗലയം മത്സരവേദികളിൽ തുടർച്ചയായി ഉന്നതവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ദഅ്വ രംഗത്തെ സമസ്ത സ്നേഹ സൗഹൃദ ശ്രേണിയായ 'ഖാഫില' ജിദ്ദയുടെ പ്രവർത്തകനും എസ്.കെ.ഐ.സി.ആർ സ്ഥാപകകാല അഡ്മിന്മാരിൽ പ്രമുഖനുമാണ്.
എസ്.ഐ.സി ജിദ്ദ നേതൃസംഗമ വേദിയായ 'റിയാദ 21' പരിപാടിയിൽവെച്ച് നടന്ന യാത്രയയപ്പ് ചടങ്ങ് എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ്.ഐ.സി ജിദ്ദ കമ്മിറ്റി ഭാരവാഹികളായ അൻവർ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, അൻവർ ഫൈസി കാഞ്ഞിരപ്പുഴ, സൈനുദ്ദീൻ ഫൈസി പൊന്മള, ഉസ്മാൻ എടത്തിൽ തുടങ്ങിയവർ യാത്രാമംഗളം നേർന്ന് സംസാരിച്ചു. ഇരു ഹറമുകളുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും എസ്.ഐ.സി സംഘടന രംഗത്തെ സൗഹൃദങ്ങളും പ്രവാസം നൽകിയ വലിയ സൗഭാഗ്യങ്ങളായിരുന്നു എന്ന് മറുപടി പ്രസംഗത്തിൽ അബ്ദുന്നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.