ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഐ.സി.എഫ് പ്രവർത്തകരായ ഹനീഫ താനൂരിനും ഇസ്ഹാഖ് കുറ്റിച്ചിറക്കും ഐ.സി.എഫ് സെൻട്രൽ, സെക്ടർ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഐ.സി.എഫ് ശറഫിയ യൂനിറ്റ് സെക്രട്ടറിയായിരുന്നു ഹനീഫ താനൂർ. ഫൈസലിയ സെക്ടർ പബ്ലിക്കേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു ഇസ്ഹാഖ് കുറ്റിച്ചിറ. ഐ.സി.എഫ് സ്വഫ്വ വളന്റിയർ ക്യാപ്റ്റൻമാരായിരുന്നു ഇരുവരും. ജിദ്ദ ശാറ ബലദിയയിൽ നടന്ന യാത്രയയപ്പ് സംഗമം ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ അബിദീൻ ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ കുട്ടി സഖാഫി, മുഹമ്മദ് അൻവരി, അബ്ദുൽ നാസർ അൻവരി, കലാം അഹ്സനി, അബ്ദുൽ ഗഫൂർ പുളിക്കൽ, അഹ്മദ് കബീർ, ആസാദ് പറവൂർ, കുഞ്ഞികോയ സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.