റിയാദ്: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന സി.കെ. ഷരീഫിന് മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) യാത്രയയപ്പ് നൽകി. മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) സ്ഥാപകരിലൊരാളും രക്ഷാധികാരിയുമാണ് കാരശ്ശേരി കക്കാട് സ്വദേശിയായ സി.കെ. ഷരീഫ്. മാസ് റിയാദ് രൂപവത്കരണം മുതൽ 21 വർഷത്തോളം പ്രസിഡൻറ് പദവിഅടക്കം വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. 30 വർഷവും അറേബ്യൻ ഗൾഫ് കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു.
ഭാര്യ: ഷാഹിന. ഫർഹ, അന, സന, ഫഹീം എന്നിവർ മക്കളാണ്. റിയാദിലെ മദീന ഹൈപർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തകർ സംബന്ധിച്ചു. ശിഹാബ് കൊട്ടുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് കെ.സി. ഷാജു അധ്യക്ഷത വഹിച്ചു. സത്താർ കായങ്കുളം, ലത്തീഫ് തെച്ചി, നവാസ് വെള്ളിമാട്കുന്ന്, നാസർ കാരന്തൂർ, മുനീബ് പാഴൂർ, കെ.ടി. ഉമർ, ഷിഹാബ് മദീന, കെ.പി. ജബ്ബാർ, മുസ്തഫ നെല്ലിക്കാപറമ്പ്, സുഹാസ് ചേപ്പാലി, സലാം പേക്കാടൻ, ഫൈസൽ കക്കാട്, ഷമീൽ കക്കാട്, എൻ.കെ. ഷമീം, എം.കെ. മുസ്തഫ, എം.ടി. ഹർഷാദ്, യൂസഫ് കൊടിയത്തൂർ, മനാഫ് കാരശ്ശേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി അശ്റഫ് മേച്ചീരി സ്വാഗതവും സാംസ്കാരിക വിഭാഗം കൺവീനർ യതി മുഹമ്മദ് നന്ദിയും പറഞ്ഞു.
പ്രസിഡൻറ് കെ.സി. ഷാജു ഓർമഫലകം സമ്മാനിച്ചു. ഭാരവാഹികളായ കെ.ടി. ഉമർ, അശ്റഫ് മേച്ചീരി എന്നിവർ പൊന്നാട അണിയിച്ചു. കുടുംബിനികളുടെ ഉപഹാരം ഹനിൻ ഫാത്തിമ നൽകി. മാസ് കുടുംബത്തിെൻറ ഉപഹാരം എല്ലാവരും ചേർന്ന് അദ്ദേഹത്തിന് കൈമാറി. ഇസ്ഹാഖ് കക്കാട്, ആസിഫ് കാരശ്ശേരി, ടി.പി. അസീസ്, അസയിൻ എടത്തിൽ, മുനീർ, തൗഫീഖ്, ആരിഫ്, ഫാറൂഖ്, ഹഫീഫ്, മുംതാസ് ഷാജു, ലുഹുലു അലി, ഹസ്ന ഷമീം, ഫർഹാന പാറക്കൽ, അഫ്സാന കുടിയമകണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.