റിയാദ്: ജോലിയിൽ സ്ഥാനക്കയറ്റം നേടി റിയാദിനോട് വിടപറയുന്ന ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ജീവകാരുണ്യ വിഭാഗം കൺവീനർ ശിഹാബ് പോളക്കുളത്തിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡൻറ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജു പീറ്റർ, ട്രഷറർ സെയ്ഫ് വിളക്കേഴം, ജോയൻറ് സെക്രട്ടറി ബദറുദ്ദീൻ ഖാസിം, മുഹമ്മദ് മൂസ, വനിത വിങ് പ്രസിഡൻറ് ധന്യ ശരത്, ജലീൽ ആലപ്പുഴ, രാജൻ കാരിച്ചാൽ, സജാദ് സലീം എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് ശരത് സ്വാമിനാഥൻ ഓർമഫലകം ശിഹാബിന് കൈമാറി. മുഹമ്മദ് ഷാഫി, ഷാജി പുന്നപ്ര, സുദർശന കുമാർ, സഹീർ, ഫാരിസ് സെയ്ഫ്, ഷാനവാസ്, നൗമിത ബദർ, റീന സിജു, നൈസിയ സജാദ് എന്നിവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് ദേശീയ ദിനാഘോഷ പരിപാടികളും കുട്ടികൾ അവതരിപ്പിച്ച ഇന്തോ-സൗദി ദേശീയ ഗാനാലാപനവും ഉണ്ടായിരുന്നു. ശരത് സ്വാമി, ഐവിൻ സിജു, ദക്ഷിൺ സ്വാമി, മുഹമ്മദ് ഇസ്മാഈൽ ബദറുദ്ദീൻ, മുഹമ്മദ് ഫൈസ്, ഫദ്വ ഫാത്തിമ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ സെക്രട്ടറി സിജു പീറ്റർ സ്വാഗതവും ജോയൻറ് സെക്രട്ടറി ബദർ ഖാസിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.