മകനെ കൊന്നയാൾക്ക്​ നിരുപാധികം മാപ്പ്​ നൽകി സിറിയൻ പൗരൻ

അബഹ: മകൻ്റെ ഘാതകന്​ നിരുപാധികം മാപ്പ്​ നൽകി സൗദിയിൽ ജോലി ചെയ്യുന്ന സിറിയൻ പൗരൻ​. ദക്ഷിണ സൗദിയിലെ അസീർ മേഖലയിലാണ്​ സംഭവം.

ഖാലിദിയയിലെ ജനറൽ കൗൺസിലിൽ സ്വദേശികളും വിദേശികളുമായുള്ള പ്രവിശ്യാ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലി​െൻറ മുഖാമുഖം പരിപാടിക്കിടെയാണ്​ അപ്രതീക്ഷിതമായി ഈ മാപ്പ്​ പ്രഖ്യാപനമുണ്ടായത്​. യാതൊരു നഷ്​ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം ത​െൻറ മക​െൻറ കൊലപാതകിക്ക്​ മാപ്പ്​ നൽകുന്നതായി സിറിയൻ പൗരൻ ത്വലാൽ അഹ്​മദ് പ്രഖ്യാപിച്ചു​.

പരലോകം കാംക്ഷിച്ച്​ മകൻ്റെ കൊലയാളിക്ക് നിരുപാധികം മാപ്പ്​ നൽകുന്നതായി മുഖാമുഖം പരിപാടിയിലെ സദസിന്​ മുമ്പാകെ ത്വലാൽ അഹ്​മദ്​ വ്യക്തമാക്കി. ഇതിൽ വലിയ നന്മകൾ കാണുന്നു. രാജ്യത്തെ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നുവെന്നും ത്വലാൽ അഹ്​മദ്​ കൂട്ടിച്ചേർത്തു. കൊലയാളിയുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും മാപ്പ് അഭ്യർഥനയോടുള്ള സിറിയൻ പിതാവിൻ്റെ മാപ്പ്​ പ്രഖ്യാപനം കേട്ട്​ സദസ്സിലുള്ളവർ കൈയ്യടിച്ച്​ സന്തോഷം പ്രകടിപ്പിച്ചു. മകൻ്റെ കൊലയാളിയോടുള്ള പിതാവിൻ്റെ മാന്യമായ നിലപാടിൽ നന്ദി പറഞ്ഞ്​ പരിപാടിയിൽ പങ്കെടുത്തവരിൽ പലരും ത്വലാൽ അഹ്​മദിൻ്റെ തലയിൽ ചുംബിക്കുകയും അയാളെ ആ​ശ്ലേഷിക്കുകയും ചെയ്​തു.

കൊലപാതകി സൗദി പൗരനാണെന്ന്​ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. മാപ്പ്​ പ്രഖ്യാപനവും ആളുകളുടെ ആഹ്ലാദ പ്രകടനവും നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട്​​ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അസീർ പ്രവിശ്യാ ഗവർണറേറ്റാണ്​ ആദ്യം ‘എക്​സി’ൽ​ വീഡിയോ പങ്കുവെച്ചത്​. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി. മാപ്പ്​ പ്രഖ്യാപനത്തെ സമൂഹ മാധ്യമങ്ങളിൽ നിരവധിയാളുകളാണ്​ പ്രശംസിച്ചത്​.

Tags:    
News Summary - Father forgives the killer of his son; video went viral on social media; applause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.