റിയാദ്: സൗദി അറേബ്യയുടെ പൈതൃകോത്സവമായ ജനാദിരിയ ഫെസ്റ്റിവലിലെ ഇന്ത്യൻ പവിലിയന് നേതൃത്വം നൽകിയ റിയാദിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് ഉൾപ്പെടെ ഉദ്യോഗസ്ഥരെയും ബിസിനസ് പ്രമുഖരേയും വളണ്ടിയർമാരെയും ആദരിച്ചു. റിയാദിലെ ഇന്ത്യൻ ബിസിനസ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇൗ വർഷത്തെ ജനാദിരിയ ഉത്സവത്തിൽ ഇന്ത്യയായിരുന്നു അതിഥി രാജ്യം. അംബാസഡറും എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാനും മുഖ്യ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ എൻജി. മുഹമ്മദ് അബ്ദുൽ നയീം, സഹഭാരവാഹികളായ ടി. ശ്രീനിവാസൻ, എൻജി. മുഹമ്മദ് ഷക്കീൽ, ഡോ. മുഹമ്മദ് അശ്റഫ് അലി എന്നിവർ അംബാസഡർ അഹമ്മദ് ജാവേദിന് ഫലകം സമ്മാനിച്ചു.
ഇന്ത്യൻ പവിലിയനുമായി സഹകരിച്ച വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളായ എം.വി റാവു, എസ്.എ സമീർ മുഹമ്മദ്, മുഹമ്മദ് അബ്ദുൽ നയീം, ഡോ. ഫാദി എം. അൽഗരീബ്, ബച്ചു വിദ്യാസാഗർ, സച്ചിൻ ഇബ്രാഹിം, മുഹമ്മദ് അഫ്നാസ്, ഡോ. ഷിനൂപ് രാജ്, മുഹമ്മദ് റാഫി, നിയാസ് ഇല്ലിക്കൽ എന്നിവർക്ക് അംബാസഡർ ഫലകങ്ങൾ സമ്മാനിച്ചു. എംബസി ഉദ്യോഗസ്ഥരായ ഡോ. സുഹൈൽ അജാസ് ഖാൻ, ഡോ. ഹിഫ്സുർ റഹ്മാൻ, നവീൻ കൻവാൽ ശർമ, ഡോ. സി. രാംബാബു, വിജയകുമാർ സിങ്, സംഘാടക സമിതി അംഗങ്ങളായ ടി. ശ്രീനിവാസൻ, മുഹമ്മദ് അബ്ദുൽ നയീം, എൻജി. മുഹമ്മദ് ഷക്കീൽ, ഡോ. മുഹമ്മദ് അശ്റഫ് എന്നിവർക്കുള്ള ഫലകങ്ങളും അംബാസഡർ കൈമാറി.
ഇന്ത്യൻ പവിലിയനിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വളണ്ടിയർമാരായിരുന്ന സൽമാൻ ഖാലിദ്, അഹമ്മദ് ഇംതിയാസ്, സെയ്യിദ് ഖാലിദ് കരീം, അന്തോണി, സന്തോഷ് ഷെട്ടി, ദേബാശ്രീ, സ്റ്റാൻലി ജോസ്, സലിം മാഹി, നിയാസ് അഹമ്മദ്, മുഹമ്മദ് ജുനൈദ്, അബ്ദുൽ മാലിക്, എൻജി. തൽഹ ഉവൈസ് എന്നിവർക്ക് ഡോ. സുഹൈൽ അജാസ് ഖാൻ ബഹുമതി പത്രങ്ങൾ കൈമാറി. ഡോ. അബ്ദുല്ല അൽമഗ്ലൗത്ത്, ഡോ. സയ്യിദ് അൽറബീഅ, ഇബ്രാഹിം അൽമോജൽ എന്നിവരും ചടങ്ങിൽ പെങ്കടുത്തു. ഡോ. മുഹമ്മദ് അശ്റഫ് അലി നന്ദി പറഞ്ഞു. ഹാഫിസ് സെയ്യിദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.