ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം -സൗ​ദി ആ​രോ​ഗ്യ കൗ​ൺ​സി​ൽ

റി​യാ​ദ്​: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല നി​ർ​ദേ​ശം. ചി​ല ആ​ശു​പ​ത്രി​ക​ൾ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ക​യോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണി​ത്. ഭ​ക്ഷ്യ​ജ​ന്യ​രോ​ഗ​ങ്ങ​ൾ, ഭ​ക്ഷ്യ-​രാ​സ വി​ഷ​ബാ​ധ​ക​ൾ എ​ന്നി​വ​യെ​പ്പ​റ്റി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​മു​ള്ള ഉ​ന്ന​ത​ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൗ​ദി ഹെ​ൽ​ത്ത്​ കൗ​ൺ​സി​ൽ വെ​ളി​പ്പെ​ടു​ത്തി.

ചി​ല ആ​ശു​പ​ത്രി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ വൈ​കു​ക​യോ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. ഭ​ക്ഷ്യ​ജ​ന്യ​രോ​ഗ​ങ്ങ​ൾ ഉ​ട​ന​ടി സ​മ​യ​ബ​ന്ധി​ത​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കു​ല​ർ ന​ൽ​ക​ണ​മെ​ന്ന് സൗ​ദി ചേം​ബേ​ഴ്സി​നോ​ട്​​ കൗ​ൺ​സി​ൽ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​പോ​ലെ രാ​സ, മ​യ​ക്കു​മ​രു​ന്ന് വി​ഷ​ബാ​ധ​യു​ടെ സം​ഭ​വ​ങ്ങ​ളും ഉ​ട​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.

Tags:    
News Summary - Food poisoning should be reported immediately - Saudi Health Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.