ദമ്മാം: കോവിഡ് മഹാമാരിമൂലം രണ്ടു വര്‍ഷത്തോളമായി നിശ്ചലമായ കളി മൈതാനങ്ങളില്‍ ചെറിയ പെരുന്നാളിന് ശേഷം കളിയാരവത്തിന് തുടക്കമാവും. നിരവധി പ്രവാസി ഫുട്ബാള്‍ താരങ്ങളുടെ സാന്നിധ്യമുള്ള ദമ്മാമിലാണ് പ്രവാസി കാല്പന്ത് കളി കൂട്ടായ്മകളുടെ ഏകീകൃത വേദിയായ ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (ഡിഫ) ഫുട്ബാള്‍ മേള സംഘടിപ്പിക്കുന്നത്. 'ഡിഫ സൂപ്പര്‍ കപ്പ് 2022'എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബാള്‍ മേളയുടെ സ്ലോഗൻ പുറത്തിറക്കി. ദമ്മാമില്‍ സംഘടിപ്പിച്ച ഡിഫ ഇഫ്താര്‍ സംഗമത്തില്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്ലിയാരകത്ത് സ്ലോഗണ്‍ റിലീസ് ചെയ്തു.
ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. അഫ്സല് കണ്ണൂര്‍ റമദാന് സന്ദേശം നല്കി. ബഷീർ കണ്ണൂർ, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സകീര്‍ വള്ളക്കടവ്, രാജു കെ. ലുക്കാസ്, മന്‍സൂര്‍ മങ്കട, നാസര്‍ വെള്ളിയത്ത്, ലിയാക്കത്ത് കരങ്ങാടന്‍, റിയാസ് പറളി, മുജീബ് പാറമ്മല്‍, ജാബിര്‍ ഷൗക്കത്ത്, ഖലീല്‍ പൊന്നാനി എന്നിവര്‍ സംബന്ധിച്ചു.
നറുക്കെടുപ്പില്‍ സാബിത്ത് തെക്കേപ്പുറം, അജ്മല്‍ കോളക്കോടൻ, റഫീക് ചാച്ച, നസീബ് വാഴക്കാട്, സിദ്ദീഖ് കണ്ണൂര്‍, മുജീബ് അരിക്കോട്, റിഹാൻ അലി ജാബിര്‍, ഫതീന്‍ മങ്കട, റഷീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയവര്‍ വിജയികളായി. ഷനൂബ് കൊണ്ടോട്ടി സ്വാഗതവും അഷ്റഫ് എടവണ്ണ നന്ദിയും പറഞ്ഞു. റഊഫ് ചാവക്കാട് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.