മലപ്പുറം സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശിയും ദീർഘകാലം ജിദ്ദയിൽ പ്രവാസിയുമായിരുന്നയാൾ നാട്ടിൽ നിര്യാതനായി. എടവണ്ണ ഒതായി സ്വദേശി കൊളക്കണ്ണി ഷൗക്കത്തലി (58) ആണ് മരിച്ചത്. 22 വർഷത്തോളം ജിദ്ദയിൽ ജോലി ചെയ്തിരുന്നു.

വർഷങ്ങളോളം ശറഫിയ്യ പറാസ് ബഖാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. ചികിത്സാർഥം മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. ജിദ്ദ ഒതായി ചാത്തലൂർ വെൽഫെയർ കമ്മറ്റി അംഗമായിരുന്നു.

പിതാവ്: മുഹമ്മദ്‌ കൊളക്കണ്ണി, മാതാവ്: സി.പി. നഫീസ, ഭാര്യ: ഖദീജ, മക്കൾ: ഫബ്‌ന, ജസ്‌നി, ഫിമ്സിന, മുഹമ്മദ് റാഫി. മരുമക്കൾ: ശിഹാബുദ്ദീൻ പൂവത്തിക്കൽ, അബ്ദുൽ കരീം ഒളവട്ടൂർ, സഹീൽ പോത്തുവെട്ടി, സഹോദരങ്ങൾ: സുഹറാബി, മറിയം, അബ്ദുൽ റഷീദ്, അസ്മാബി, മുസ്തഫ (കെ.എസ് വെജിറ്റബിൾസ്, ഒതായി), സിദ്ദീഖ്, ഫാത്തിമ.

Tags:    
News Summary - former pravasi died in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.