റിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി റിയാദിലെത്തിയ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. മദീനയില്‍ പര്യടനം നടത്തുന്ന സല്‍മാന്‍ രാജാവിെൻറ അഭാവത്തിലാണ് കിരീടാവകാശി ഫ്രഞ്ച് പ്രസിഡൻറിനെ സ്വീകരിച്ചത്. നേരത്തെ വിമാനത്താവളത്തില്‍ പ്രസിഡൻറിനെ സ്വീകരിക്കാനും കിരീടാവകാശി നേരിട്ട് എത്തിയിരുന്നു. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള രാഷ്ട്രീയ, സുരക്ഷ, വാണിജ്യ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി വിഷന്‍ 2030^ന് പിന്തുണ പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡൻറ് യമനില്‍ നിന്ന് സൗദിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ അപലപിച്ചു. മേഖലയുടെ സുരക്ഷക്കും തീവ്രവാദത്തെ ചെറുക്കാനും സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പ്രസിഡൻറ് സൗദിയുടെ സുരക്ഷക്ക് ഫ്രാന്‍സിെൻറ പിന്തുണ അറിയിച്ചു. യമന്‍, ഇറാന്‍, ലബനാന്‍ തുടങ്ങിയ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍, മന്ത്രിസഭാംഗവും സൈബര്‍ സെക്യൂരിറ്റി അതോറിറ്റി മേധാവിയുമായ മുസാഇദ് അല്‍ഐബാന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഫഹദ് അത്തൂനിസി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.