ജിദ്ദ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് പൗരന്മാർക്ക് നിജപ്പെടുത്തിയ മുഴുവൻ തൊഴിൽ മേഖലകളിലും ആറു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏതു തൊഴിലിലും ഏതെങ്കിലും ഗൾഫ് പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവത്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ തസ്തികകൾ സ്വദേശികൾക്കു മാത്രമായി പരിമിതമാക്കിയിട്ടുണ്ട്. അടുത്ത വർഷത്തോടെ കൺസൽട്ടിങ് പ്രഫഷനുകളുടെയും ബിസിനസുകളുടെയും 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.