റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടനാമികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ ഫൈനൽ മത്സരാർത്ഥികളിൽ റിയാദ് ജീനിയസ് 2024 - ലെ വിജയി നവ്യാ സിംനേഷടക്കം നാലുപേർക്ക് ധാരണ പത്രം കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ നിവ്യ സിംനേഷ്, അക്ബർ അലി, ഷമൽ രാജ്, രാജേഷ് ഓണക്കുന്ന് എന്നിവർക്ക് ധാരണാ പത്രം കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം സംസാരിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞു.
തങ്ങൾക്ക് ലഭിച്ച അസുലഭ നിമിഷങ്ങളായിരുന്നു റിയാദ് ജീനീയസ് 2024-ന്റെ ഫൈനലിൽ ചിലവിട്ടതെന്ന് നന്ദി പറയവെ നാലു പേരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ഫൈനൽ മത്സരാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സമ്മാനതുകയുടെ ഒരു ഭാഗം കേളിയുടെ ഹൃദയപൂർവം പൊതിച്ചോർ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കേളി മുഖ്യരക്ഷാധികാരി കെ.പി.എം.സാദിഖ്, മറ്റു രക്ഷാധികാരി കമ്മറ്റിയംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.