റിയാദ്: ആഷസ് ക്രിക്കറ്റ് ക്ലബ് റിയാദ് സംഘടിപ്പിച്ച ഒന്നാമത് സൈൻമാക്സ് കേരള പ്രീമിയർ ലീഗ് ടൂർണമെൻറിൽ ഗ്ലോബ്വിൻ മലപ്പുറം ജേതാക്കളായി. റിയാദ് എക്സിറ്റ് 18 ലെ ടെക്സ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഫോർട്ട്ബോയ്സ് ട്രിവാൻഡ്രത്തെ 11 റൺസിന് തോൽപിച്ചാണ് ഗ്ലോബ്വിൻ മലപ്പുറം ജേതാക്കളായത്. കൊച്ചിൻ വാരിയേഴ്സ്, ഗ്ലോബ്വിൻ മലപ്പുറം, സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ, ഫോർട്ട് ബോയ്സ് ട്രിവാൻഡ്രം എന്നീ ടീമുകളാണ് സെമി ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. ആഷസ് കൊല്ലം, കാലിക്കറ്റ് ഇലവൻ കോഴിക്കോട്, ഇഹാൻ അൽ അറേബ്യ ട്രിവാൻഡ്രം, ഹാട്രിക് പത്തനംതിട്ട, കിയോസ് കണ്ണൂർ, കെ.എൽ 14 കാസർകോട് എന്നീ ക്ലബുകളാണ് ടൂർണമെൻറിൽ പങ്കെടുത്ത മറ്റു ടീമുകൾ.
ഫൈനൽ മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനവിതരണ ചടങ്ങിൽ സൈൻമാക്സ് മാനേജിങ് പാർട്ണർ ഹബീബ് അബൂബക്കർ വിജയികൾക്കുള്ള 6,666 റിയാലും ട്രോഫിയും കൈമാറി. രണ്ടാം സ്ഥാനക്കാർക്കുള്ള 3,333 റിയാലും ട്രോഫിയും കാൻറീൻ ഇന്ത്യൻ റസ്റ്റാറന്റ് മാനേജിങ് പാർട്ണർ ഷാനവാസ് കൈമാറി. ഫൈനലിലെ മികച്ച താരം, ബെസ്റ്റ് ബാറ്റർ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഗ്ലോബ്വിൻ മലപ്പുറം ആൾറൗണ്ടർ റാഷിദിനുള്ള ട്രോഫി ഹൈ എക്സ്പീരിയൻസ് ട്രേഡിങ് കമ്പനി എം.ഡി സലിം നൽകി.
ടീമിനെ സെമി ഫൈനൽ വരെയെത്തിച്ച് ടൂർണമെൻറിലെ മികച്ച താരമായ സൂപ്പർ സ്ട്രൈക്കേഴ്സ് തൃശ്ശൂരിെൻറ മൻസൂറിനുള്ള ട്രോഫിയും കാഷ് പ്രൈസും ദന ട്രേഡിങ് കമ്പനി മാനേജർ നിസാർ നൽകി. ടൂർണമെൻറിലെ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിൻ വാരിയേഴ്സിന്റെ അജ്മലിനുള്ള ട്രോഫി സാറ്റ്കോ കമ്പനി പ്രതിനിധി പ്രമോദ് കൈമാറി. ടൂർണമെൻറിലെ മികച്ച വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബ്വിൻ മലപ്പുറത്തിെൻറ സാദിഖിനുള്ള ട്രോഫി ഫോൺഹൗസ് എം.ഡി അനസ് കൈമാറി.
കാണികൾക്കായി ഒരുക്കിയ പ്രെഡിക്ട് ആൻഡ് വിൻ മത്സരത്തിൽ വിജയിച്ച രതീഷിനുള്ള സ്മാർട്ട് ടിവി ടെക്നോമാക് എച്ച്.ആർ മാനേജർ ഫാരിസ് കൈമാറി. ലീഗ് മത്സരങ്ങളിലെ പ്ലയർ ഓഫ് ദി മാച്ചിനുള്ള ട്രോഫിയും സിറ്റിഫ്ലവർ ഗിഫ്റ്റ് വൗച്ചറും കെ.സി.എ പ്രസിഡൻറ് ഷാബിൻ ജോർജ്, ടൂർണമെൻറ് കമ്മിറ്റി മെംബർ ഹുസൈൻ അലി, അമീൻ എന്നിവർ ചേർന്ന് നൽകി. എം.കെ ഫുഡ് എം.ഡി റഹ്മാൻ മുനമ്പത്, അൽഉഫൂക് എം.ഡി അംജദ്, അൽമദീന ഹൈപർമാർക്കറ്റ് പ്രതിനിധി, കെ.സി.എ സെക്രട്ടറി എം.പി. ഷഹ്ദാൻ എന്നിവരും സമ്മാനവിതരണ ചടങ്ങിൽ പങ്കെടുത്തു. ടൂർണമെൻറ് കമ്മിറ്റി കൺവീനർ ഫഹദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.