ജിദ്ദ: പ്രവാസത്തോട് വിടപറയുന്ന ഗോപി നെടുങ്ങാടിക്ക് മാനവീയം ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. ഓൺലൈൻ പരിപാടിയിൽ ചെയർമാൻ രാജീവ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മൂസ കണ്ണൂർ ഗോപി നെടുങ്ങാടിയെ പരിചയപ്പെടുത്തി. വിവിധ സംഘടനാ പ്രതിനിധികളായ നാസർ വെളിയങ്കോട്, ഷാജു അത്താണിക്കൽ, നജ്മുദ്ദീൻ അമ്പലങ്ങാടൻ, കിസ്മത്ത് മമ്പാട്, ഷിഹാബ് കരുവാരക്കുണ്ട്, സാദിഖലി തുവ്വൂർ, ബിനി രാഗേഷ്, റുഖ്സാന മൂസ എന്നിവർ സംസാരിച്ചു.
മാനവീയത്തിെൻറ സ്നേഹോപഹാരം എക്സിക്യൂട്ടിവ് അംഗങ്ങളായ പുഷ്പകുമാർ, റസാഖ് മാസ്റ്റർ, സൈനുൽ ആബിദീൻ എന്നിവർ ചേർന്ന് ഗോപി നെടുങ്ങാടിക്ക് കൈമാറി. അൻഷാ, ഷിന എന്നിവർ ഡാൻസും റുഹൈം മൂസ സ്ലൈഡോ ക്വിസും അവതരിപ്പിച്ചു. സിജി രാജീവ് ഗാനാലാപനം നടത്തി. രാഗേഷ് കണ്ണൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.