ജിദ്ദ: 36 വർഷത്തെ പ്രവാസത്തിന് വിരാമമിട്ടു മടങ്ങുന്ന ജിദ്ദയുടെ സാഹിത്യ സാംസ്കാരിക പൊതു മണ്ഡലത്തിലെ സജീവ സാന്നിധ്യമായ ഗോപി നെടുങ്ങാടിക്ക് ജിദ്ദ സ്പീക്കേഴ്സ് ഫോറം (ജെ.എസ്.എഫ്) യാത്രയയപ്പു നൽകി. മൂന്നര പതിറ്റാണ്ടിെൻറ പ്രവാസം തിളക്കമാർന്ന ഓർമകളും അനുഭവങ്ങളുമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി പ്രതിസന്ധികൾക്കിടയിലും കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക സാഹചര്യങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകാടിസ്ഥാനത്തിൽ മനുഷ്യ ഹൃദയങ്ങളെ കണ്ണികളാക്കിയിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെ.എസ്.എഫിെൻറ ഉപഹാരം ഭാരവാഹികൾ ഗോപി നെടുങ്ങാടിക്ക് കൈമാറി. കെ.ടി. അബൂബക്കർ, നസീർ വാവക്കുഞ്ഞു, മുജീബ് മൂസ, താഹിർ ജാവേദ്, അഷ്റഫ് പൊന്നാനി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടികളിൽ സ്വാലിഹ് കുറ്റൂർ, അബ്ദുൽ ഹഖീം, കെ.ടി. സമീർ, ലത്തു ആന്തൂർ, ശിഹാബ് കരുവാരക്കുണ്ട്, അബ്ദുറഹ്മാൻ ആയക്കോടൻ തുടങ്ങിയവർ പങ്കെടുത്തു. വേങ്ങര നാസർ സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.