ഗൗരി ലങ്കേഷിന്‍െറ കൊലപാതകത്തില്‍ റിംഫ് പ്രതിഷേധിച്ചു

റിയാദ്: ആക്ടിവിസ്റ്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കും മതനിരപേക്ഷതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ അക്രമിച്ച് നിശബ്ദമാക്കാനുള്ള നീച ശ്രമങ്ങളാണ് രാജ്യത്ത് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്നത്. 

വര്‍ഗീയതക്കും അഴിമതിക്കും തെറ്റായ രാഷ്ട്രീയത്തിനുമെതിരെ ശക്തമായ നിലപാടാണ് എന്നും ഗൗരി ലങ്കേഷ് കൈക്കൊണ്ടിരുന്നത്. ആ ധീരത പലരുടെയും ഉറക്കം കെടുത്തി. അതുകൊണ്ടാണ് നിരന്തരം ഭീഷണികളുണ്ടായി ക്കൊണ്ടിരുന്നത്. നരേന്ദ്ര ദബോല്‍ക്കറിന്‍െറയും ഗോവിന്ദ് പന്‍സാരേയുടെയും എം.എം കുല്‍ബുര്‍ഗിയുടെയും യഥാര്‍ത്ഥ ഘാതകരെയും അതിന് പിന്നിലെ നിഗൂഢശക്തികളെയും ഇനിയും പിടികൂടി ശിക്ഷിച്ചിട്ടില്ല. 

അതാണ് ആ നിരയില്‍ വീണ്ടും രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ഇരുട്ടിന്‍െറ ശക്തികള്‍ക്ക് ശക്തിപകരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധവും ജനരോഷവും ഉണ്ടാവണം. അല്ലെങ്കിൽ   ഇന്ത്യയില്‍ സാമാധാന ജീവിതം കേട്ടുകേള്‍വി പോലുമല്ലാതാവും. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടും. അതില്ലാതായാല്‍ മനുഷ്യന് വേണ്ടി ശബ്ദിക്കാന്‍ വേദിയും ആളുമില്ലാതാവും. ഗൗരി ലങ്കേഷിന്‍െറ കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടത്തെണമെന്നും  നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അധികാരികളോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - Gowri lankesh murder case-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT