ദമ്മാം: ‘ഗൾഫ് മാധ്യമം ഒരോ ഷോ ചെയ്യാൻ വിളിക്കുേമ്പാഴും ഏറെ ആഹ്ലാദമാണ്. കാരണം അത്രയും മികച്ചതും പുതുമയുള്ളതുമായിരിക്കും അത്. സൗദിയിലേക്കുള്ള എന്റെ ആദ്യ വരവും അത്രയും മനോഹരമായ നിമിഷങ്ങൾ നൽകി ധന്യമാക്കിയതും ‘ഗൾഫ് മാധ്യമ’മാണ്. ദമ്മാമിൽ ആദ്യമായി ഗൾഫ് മാധ്യമം ഒരുക്കിയ മെഗാഷോ ‘റെയ്നി നൈറ്റിലെ’ മുഖ്യാതിഥിയായെത്തിയ അഭിനേത്രിയും ഗായികയുമായ അപർണ ബാലമുരളി പറഞ്ഞു. സൗദിയെക്കുറിച്ച് കേട്ടതെല്ലാം വ്യത്യസ്ത കഥകളായിരുന്നു.
പക്ഷേ ഇത്രയേറെ പിന്തുണ നൽകുന്ന ആയിരങ്ങൾ ഒത്തുചേർന്ന സദസ്സും മികച്ച സംവിധാനങ്ങളും എന്നെ വിസ്മയിപ്പിച്ചു. നന്ദി ഗൾഫ് മാധ്യമം -അപർണ ഏറെ സന്തോഷത്തോടെ പറഞ്ഞു. പ്രവാസികൾക്ക് മഴയുടെ കുളിരും സംഗീതവും പകരുന്ന റെയ്നി നൈറ്റ് എന്ന ആശയം തന്നെ ഏറെ പുതുമയുള്ളതായി തോന്നി. അത് പ്രേക്ഷകർ ഏറ്റെടുത്തത് കണ്ടപ്പോൾ നിറഞ്ഞ സംതൃപ്തി തോന്നി. ഇത്തരം പുതുമയാർന്ന സങ്കൽപങ്ങളാണ് ‘ഗൾഫ്മാധ്യമം’ പരിപാടികളിൽ നിന്ന് ലഭിക്കാറ്. ഉന്നത നിലവാരമുള്ള സംഘാടനവുമാകുേമ്പാൾ ഒരു കലാകാരിയെന്ന അർഥത്തിൽ ഏറെ സന്തോഷം തോന്നും -അപർണ കൂട്ടിച്ചേർത്തു.
ഏതാണ്ട് മിക്ക ലോകരാജ്യങ്ങളിലും സംഗീത പരിപാടി അവതരിപ്പിച്ചിട്ടുള്ള ആളാണ് ഞാൻ. പക്ഷെ സംഗീതത്തിലെ പുതുമയുള്ള പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് ‘ഗൾഫ് മാധ്യമം’ പരിപാടിയിലാണ് സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി പറഞ്ഞു. സാധാരണ ഫ്യൂഷൻ സംഗീതം അതിരുകളില്ലാതെ തുറന്നുവിടുകയാണ് പതിവ്. എന്നാൽ റെയ്നി നൈറ്റിൽ ഡ്രംസിന്റെ ശബ്ദം പോലും പരിധികുറച്ച് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിൽ കണ്ണാടിക്കൂടിനുള്ളിലിരുത്തിയാണ് വായിപ്പിച്ചത്.
മഴ പെയ്തു വീഴുന്ന താളവും കുളിരും പ്രേക്ഷകരിലേക്ക് പകരണമെന്ന നിർദേശമായിരുന്നേു അതിന് പിന്നിൽ. മഴക്ക് എന്തെല്ലാം ഭാവങ്ങളാണ്. താരാട്ടായും പ്രണയിനിയായും രുദ്രയായും പിണങ്ങിനിൽക്കുന്ന കുട്ടിയായുമൊക്കെ മഴയെ പ്രേക്ഷകർക്ക് അനുഭവിപ്പിക്കാനായി. ഗൾഫ് മാധ്യമത്തിന്റെ പരിപാടികൾ പലപ്പോഴും പരീക്ഷണങ്ങളുടേത് കൂടിയാണ്. ഗൾഫ് മാധ്യമം ഷോ ചെയ്യാൻ വിളിച്ചാൽ ഏറെ ആവേശത്തോടെയാണ് പങ്കെടുക്കാറ് -സ്റ്റീഫൻ വിശദീകരിച്ചു.
സൗദിയിൽ പലതവണ വന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ വരവിൽ സൗദിയുടെ മാറിയ മുഖം ഏറെ ആഹ്ലാദത്തോടെ അനുഭവിക്കാനാവുന്നു. വ്യത്യസ്ത പരിപാടികളുമായി ഉലകം ചുറ്റുന്ന തനിക്ക് റെയ്നി നൈറ്റ് സമ്മാനിച്ചത് ഏറെ പുതുമയുള്ള നിമിഷങ്ങളാണ്. അത് തുറന്ന് പറയാതെ വയ്യ. നിറഞ്ഞ നിർവൃതിയാണ് റൈനി നൈറ്റ് സമാപിച്ചപ്പോൾ കിട്ടിയത്, നന്ദി ഗൾഫ് മാധ്യമം -സ്റ്റീഫൻ പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.