ദമ്മാം: ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുടെ പ്രവേശന ടിക്കറ്റിന് കൂടുതൽ കൗണ്ടറുകൾ തുറന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദമ്മാം, ഖോബാർ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് ടിക്കറ്റ് ലഭിക്കുക. ഇവിടങ്ങളിലെ ഗൾഫ് മാധ്യമത്തിെൻറ പ്രത്യേക കൗണ്ടർ വഴിയാവും ടിക്കറ്റ് വിൽപന.
ലുലു കൂടാതെ സൽക്കാര റസ്റ്റോറൻറ്, കറി ഹൗസ് റെസ്റ്റോറൻറ്, യൂനിവൈഡ് സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളും ടിക്കറ്റ് ലഭിക്കും. റെഡ് കാർപെറ്റ് വിഭാഗത്തിലെ ടിക്കറ്റ് വിൽപന സജീവമായി തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ആദ്യ ടിക്കറ്റ് വിൽപന റെഡ വെണ്ടർ മാനേജർ മുഹമ്മദ് സാദേക്കിന് പ്ലാൻറ് സൂപ്പർവൈസർ സൽമാൻ അലേലേവ് കൈമാറി ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ടിക്കറ്റ് റെഡ ഓപ്പറേഷൻ മാനേജർ ഡേവിഡ് മെൻഷ്യസിന് സേഫ്റ്റി സർവിസ് മാനേജർ ഷിബു മുരളി കൈമാറി. കൂടാതെ ദമ്മാമിലും ടൊയോട്ട ഏരിയയിലും ഖോബാറിലും ടിക്കറ്റ് വിൽപനയും നടന്നു.
ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് റെയ്‌നി നൈറ്റ് നടക്കുന്നത്. പ്രമുഖ സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യ, യുവഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം മിഥുൻ രാമേഷും എത്തും.
മലയാളത്തിലെയും ഇതര ഭാഷകളിലെയും മികച്ച പാട്ടുകൾ കോർത്തിണക്കി അരങ്ങേറുന്ന ‘റെയ്‌നി നൈറ്റ്’ ആസ്വദിക്കാനായി ടിക്കറ്റ് സ്വന്തമാക്കാൻ തിരക്ക് കൂട്ടുകയാണ് പ്രവാസി സഹൃദയർ. ദമ്മാമിൽ റെഡ യുനൈറ്റഡ് കുവൈത്ത് സെയിൽസ് മാനേജർ ഷഹീൻ ഷംസുദ്ദീൻ, കുവൈത്ത് മെർസി കോർപ് എക്സിക്യൂട്ടീവ് മെമ്പർ മനോജ് അലക്സ് എന്നിവർക്കുള്ള റെഡ് കാർപ്പറ്റ് ടിക്കറ്റ് റെഡ ഹസാഡ് കണ്ട്രോൾ ബിസിനസ് യൂനിറ്റ് ഡയറക്ടർ അബ്ദുറഹ്മാൻ മാഹിൻ കൈമാറി. ദമ്മാം ടോയോട്ടയിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു.
ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും സൗകര്യമായി പരിപാടി ആസ്വദിക്കാൻ കഴിയും വിധത്തിലാണ് സീറ്റുകൾ ക്രമീകരിക്കുന്നത്. പ്ലാറ്റിനം ഫാമിലി (നാലു പേർക്ക്) 1,750 റിയാൽ, പ്ലാറ്റിനം സിംഗിൾ 500 റിയാൽ, ഗോൾഡ് ഫാമിലി (നാലു പേർക്ക്) 1,000 റിയാൽ, ഗോൾഡ് സിംഗിൾ 300 റിയാൽ, സിൽവർ ഫാമിലി (നാലു പേർക്ക്) 500 റിയാൽ, സിൽവർ സിംഗിൾ 150 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പരിപാടിയെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനും ടിക്കറ്റുകൾക്കും 0559280320, 0504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.