റിയാദ്: ഹജ്ജ്, ഇരുഹറം വിജ്ഞാനകോശ പദ്ധതി കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും സൽമാൻ രാജാവിെൻറ ഉപദേഷ്ടാവുമായ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു.
റോയൽ കോർട്ട് ഉപദേഷ്ടാവും മുതിർന്ന പണ്ഡിത സമിതി അംഗവുമായ ഡോ. അബ്ദുല്ല ബിൻ സുലൈമാൻ അൽമനീഅയുടെ സാന്നിധ്യത്തിലാണ് സന്ദർശനം. വിവിധ കാലഘട്ടങ്ങളിലെ ഹജ്ജിനെയും ഇരുഹറമുകളെയും കുറിച്ചുള്ള വിജ്ഞാനകോശം കിങ് അബ്ദുൽ അസീസ് ഹൗസിെൻറ മേൽനോട്ടത്തിലുള്ള പദ്ധതികളിലൊന്നാണ്. ഇസ്ലാമിന് മുമ്പുള്ള കാലഘട്ടം മുതൽ ഇന്നുവരെയുള്ള ഹജ്ജിെൻറയും രണ്ട് വിശുദ്ധ മസ്ജിദുകളുടെയും ചരിത്രം നിരീക്ഷിക്കാനും രേഖപ്പെടുത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ വിശദമായ വിശദീകരണം അമീർ ഫൈസൽ ബിൻ സൽമാനും ശൈഖ് അൽമനീഅയും കേട്ടറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.