ഹജ്ജ് ക്വോട്ട: ഇന്ത്യയില്‍നിന്ന് 34,000 പേര്‍ക്കുകൂടി അവസരം

റിയാദ്: ഈ വര്‍ഷം ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതോടെ ഇന്ത്യയില്‍നിന്ന് 34,000ത്തോളം പേര്‍ക്കുകൂടി അവസരം ലഭിക്കും. 2012ലെ ക്വോട്ട പുനഃസ്ഥാപിച്ചതോടെയാണ് ഇത്രയും പേര്‍ക്ക് അവസരം ലഭിച്ചത്. 1,70,000ത്തോളം തീര്‍ഥാടകരാണ് 2012ല്‍ ഇന്ത്യയില്‍നിന്നത്തെിയത്. കഴിഞ്ഞ വര്‍ഷം 1,36,020 ആയിരുന്നു ഇന്ത്യക്ക് അനുവദിച്ച ക്വോട്ട. 1,00,020 പേര്‍ സര്‍ക്കാര്‍ ക്വോട്ടയിലും 36,000 തീര്‍ഥാടകര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയുമായിരുന്നു എത്തിയത്. 1000 പേര്‍ക്ക് ഒരു തീര്‍ഥാടകന്‍ എന്ന രീതിയിലാണ് ഈ വര്‍ഷം വിവിധ രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുക. ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണവും വര്‍ധിപ്പിക്കും.
സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഉന്നത ഹജ്ജ് കമ്മിറ്റി മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ നിര്‍ദേശപ്രകാരമാണ് ക്വോട്ട 2012ലേതിന് തുല്യമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മക്ക, മദീന ഹറമുകളില്‍ നടക്കുന്ന വികസനപദ്ധതികളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര, വിദേശ ഹജ്ജ് ക്വോട്ട സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നത്.

Tags:    
News Summary - hajj quota india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.