ഇന്ത്യയുടെ ഹജ്ജ്​ ക്വാട്ട 25,000 വർധിപ്പിച്ചെന്ന്​​ സൗദി ഹജ്ജ്​ മന്ത്രാലയത്തി​െൻറ​ സ്ഥിരീകരണം

ജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 25,000 വർധിപ്പിച്ചെന്ന്​ സൗദി ഹജ്ജ് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത ോടെ ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം തീർഥാടകർക്ക്​ ഹജ്ജ്​ നിർവഹിക്കാനാവും. 1,75,000 എന്ന നിലവിലെ ഹജ്ജ് ക്വാട്ട പ്രകാരം ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്​ഥതല നടപടികൾ തുടരുകയും പുണ്യ സ്ഥലങ്ങളില്‍ തീർഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങളടക്കം ഒരുക്കങ്ങൾ പൂര്‍ത്തിയാക്കുകയും ചെയ്​തുകഴിഞ്ഞപ്പോഴാണ്​ വർധിപ്പിച്ച ക്വാട്ടയെ കുറിച്ചുള്ള ഒൗദ്യോഗിക സ്ഥിരീകരണം വന്നത്​. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി കിരീടവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ നടത്തിയ ഇന്ത്യാ സന്ദര്‍ശനവേളയിലാണ്​ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്ന്​ പ്രഖ്യാപിച്ചത്​​. എന്നാൽ സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്​ കഴിഞ്ഞയാഴ്​ചയാണ്​. ഇതോടെ അധികം വരുന്ന 25,000 പേർക്ക്​ കൂടി ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ജിദ്ദയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രവർത്തനങ്ങൾ ആരംഭിച്ചു​.

അധിക ക്വാട്ടയിലെ 70 ശതമാനം തീർഥാടകരും കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലും അവശേഷിക്കുന്ന 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമാണ് വരിക. വിവിധ സംസ്ഥാനങ്ങളിലെ മുസ്​ലിം ജനസംഖ്യാനുപാതം അനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മറ്റി സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട വീതിച്ചു നല്‍കുന്നതാണ്​ പതിവ്​. മൊത്തം ക്വാട്ട കൂടിയതി​​െൻറ ഗുണം എല്ലാ സംസ്​ഥാനങ്ങൾക്കും ലഭിക്കും. എണ്ണം വർധിപ്പിച്ചത്​ സംബന്ധിച്ച സൗദി ഹജ്ജ് മന്ത്രാലയത്തി​​െൻറ ഔദ്യോഗികമായി സ്ഥിരീകരണത്തിൽ​ സന്തോഷമുണ്ടെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോൺസല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. തീർഥാടകരുടെ എണ്ണം വർധിക്കുന്നതിന്​ അനുസരിച്ചുള്ള സൗകര്യങ്ങളും സേവനങ്ങളും വിപുലീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുരാജ്യങ്ങളെ പോലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൗദിയധികൃതരുമായുള്ള വാര്‍ഷിക ഹജ്ജ് കരാറിന് അന്തിമരൂപം നല്‍കുകയും പുണ്യസ്ഥലങ്ങളില്‍ തീർഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കയിലും മദീനയിലും മറ്റ്​ സ്ഥലങ്ങളിലും വേണ്ട താമസം, ഗതാഗതം തുടങ്ങി മുഴുവൻ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്ന പ്രവൃത്തികൾ ഇന്ത്യന്‍ ഹജ്ജ് മിഷൻ പൂർത്തിയാക്കുന്നു. 2018ല്‍ ഇന്ത്യക്ക് അനുവദിച്ച ക്വാട്ട 1,70,000 ആയിരുന്നു. എന്നാല്‍ ഇന്ത്യൻ ഗവണ്‍മ​െൻറി​​െൻറ ആവശ്യപ്രകാരം 5,025 പേര്‍ക്ക് കൂടി അനുമതി നൽകിയതോടെ 1,75,025 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഹജ്ജ് ചെയ്യാനായി. ഇൗ വർഷം അത്​ രണ്ട് ലക്ഷമായി ഉയരുകയാണ്​.

Tags:    
News Summary - hajj-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.