യാംബു: കൃത്രിമ മധുരമായി ഭക്ഷണ പാനീയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘അസ്പാർട്ടേം’ അർബുദത്തിന് കാരണമാകുമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശവുമായി സൗദി ആരോഗ്യമന്ത്രാലയം. ജ്യൂസുകളിലും മറ്റും മധുരത്തിനായാണ് അസ്പാർട്ടേം എന്ന പദാർഥം ഉപയോഗിക്കുന്നത്. ലോകത്ത് ഇന്ന് ഉപയോഗത്തിലുള്ള ഏറ്റവും സാധാരണമായ കൃത്രിമ മധുരപദാർഥങ്ങളിൽ ഒന്നാണ് അസ്പാർട്ടേം.
1,300 ഓളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അസ്പാർട്ടേമിനെ ‘കാര്‍സിനോജെനിക്’ ആയി പ്രഖ്യാപിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുകയില ഉൽപന്നങ്ങൾ നേരത്തേ കാര്‍സിനോജെനിക് എന്ന പട്ടികയില്‍ ഉള്ളവയാണ്. ഇവയുടെ ഉപയോഗം മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസ്പാർട്ടേമിെൻറ പരിധിയിൽകവിഞ്ഞ ഉപയോഗം കരൾ അർബുദത്തിെൻറ ഉയർന്ന സാധ്യതക്ക് വഴിവെക്കുന്നുവെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നതായി ഇൻറർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ ചൂണ്ടിക്കാട്ടി.
തൈര്, മധുരമുള്ള കാർബണേറ്റഡ് പാനീയങ്ങൾ, ഫ്രൂട്ട് ജാം, ച്യൂയിംഗങ്ങൾ, ജെല്ലി, മധുരമുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ നിർമാണത്തിൽ അസ്പാർട്ടേം എന്ന പദാർഥം ഉപയോഗിക്കുന്നുണ്ട്. 90 ലധികം രാജ്യങ്ങൾ ഈ വസ്തുവിെൻറ ഉപയോഗം അംഗീകരിച്ചിട്ടുണ്ട് എന്നതാണ് ഇത് കൃത്രിമ മധുരത്തിന് ഉപയോഗിച്ചുവരുന്നത്. അസ്പാർട്ടേം എന്ന പദാർഥത്തിെൻറ കൂടുതൽ ഉപയോഗം കാൻസറിന് കാരണമാകുമെന്നതിനാൽ അവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.