ജുബൈൽ മേഖലയിൽ മൂടൽ മഞ്ഞ്​ അനുഭവപ്പെട്ട​പ്പോൾ

ജുബൈലിൽ കനത്ത മൂടൽ മഞ്ഞ്

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ പ്രഭാതങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നു. ബുധനാഴ്​ച രാവിയെുണ്ടായ മൂടൽ മഞ്ഞ്​ നിരത്തിൽ വാഹനങ്ങളുമായി ഇറങ്ങിയവരുടെ കാഴ്ച്ചയെ ബാധിച്ചു. റോഡുകളിൽ മുമ്പിൽ പോകുന്ന വാഹനങ്ങൾ പോലും ശരിയായ രീതിയിൽ കാണാൻ കഴിയാത്തതിനാൽ ഫോഗ് ലൈറ്റ് ഉപയോഗിച്ച് വളരെ പതുക്കെയായിരുന്നു യാത്ര. ദഹ്റാൻ-ജുബൈൽ ഹൈവേയിലും കനത്ത ട്രാഫിക് അനുഭവപ്പെട്ടു. കനത്ത മൂടൽ മഞ്ഞ് കാരണം ജുബൈൽ-ദമ്മാം ഹൈവെയിൽ നിരവധി വാഹനങ്ങൾ ഒരേ സമയം കൂട്ടിയിടിച്ചു.

തണുപ്പ് കാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരത്തിലുള്ള മൂടൽ മഞ്ഞ് എത്തുന്നത്. കാൽനട യാത്രക്കാരും സൈക്കിളുകൾ ഉപയോഗിക്കുന്നവരും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം കിഴക്കൻ മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജുബൈൽ, ഖോബാർ, ദമ്മാം, ദഹ്‌റാൻ, ഖത്വീഫ്, റാസ് തനൂറാ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്ന്​ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. എല്ലാവരും ജാഗ്രത പാലിക്കാനും ട്രാഫിക് സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും നാഷനൽ സെൻറർ ഓഫ് മെറ്റീരിയോളജി അഭ്യർഥിച്ചിട്ടുണ്ട്.

Tags:    
News Summary - Heavy fog in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.