ചെങ്കടലിലെ ആദ്യത്തെ അതിവേഗ സമുദ്രാന്തർ കേബിൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സൗദി ടെലികോം കമ്പനി അധികൃതർ വിശദീകരിക്കുന്നു

ചെങ്കടലിലൂടെ അതിവേഗ സമുദ്രാന്തർ കേബിൾ സ്ഥാപിച്ചു

ജിദ്ദ: ചെങ്കടലിൽ ആദ്യത്തെ അതിവേഗ സമുദ്രാന്തർഭാഗത്തുകൂടിയുള്ള കേബിൾ സ്ഥാപിച്ചതായി സൗദി ടെലികോം കമ്പനി (എസ്.ടി.സി). 'ദി സൗദി വിഷൻ കേബിൾ' എന്ന പേരിൽ സ്ഥാപിച്ച കേബിളിന്റെ ആദ്യത്തെ ലാൻഡിങ് സ്റ്റേഷൻ ജിദ്ദയിൽ നിശ്ചയിച്ചു. കേബിളിന് 11 ലക്ഷം മീറ്റർ നീളമുണ്ട്. 18 ടെറാബൈറ്റ് ക്ഷമതയോടെ ചെങ്കടൽ മേഖലയിലെ ഒന്നിലധികം പോയന്റുകളിലേക്ക് 16 ഒപ്റ്റിക്കൽ ഫൈബർ ജോഡി കേബിളുകളിലൂടെ തടസ്സമില്ലാത്ത കണക്ഷൻ നൽകാൻ പുതിയ പദ്ധതിയിലൂടെ കഴിയും.

ജിദ്ദ, യാംബു, ദുബ, ഹഖ്ൽ എന്നിങ്ങനെ നാല് സ്റ്റേഷനുകളിലായി രാജ്യത്തിന്റെ അതിർത്തികളിലൂടെ അതിവേഗ വിവര കൈമാറ്റം നടക്കും. ഒന്നിലധികം അന്താരാഷ്ട്ര വിവരകേന്ദ്രങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി കേബിൾ പ്രദാനം ചെയ്യുന്നതായി എസ്.ടി.സി ഗ്രൂപ് സി.ഇ.ഒ എൻജി. ഉലയാൻ അൽവതീദ് പറഞ്ഞു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന റീജനൽ ഡിജിറ്റൽ കേന്ദ്രമായ 'മെന' ഹബിലേക്ക് പുതിയ കേബിൾ ബന്ധിപ്പിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - High-speed undersea cable laid across the Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.