ജിദ്ദ: അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം വിഫലമാക്കിയതായി സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
ഞായറാഴ്ച വൈകീട്ടാണ് ആയുധങ്ങളോട് കൂടിയ ഡ്രോൺ വിമാനം അബ്ഹ വിമാനത്താവളം ലക്ഷ്യമിട്ട് അയച്ചത്.
സഖ്യസേന ഇൗ ശ്രമം വിഫലമാക്കുകയായിരുന്നു. ഡ്രോണിൻെറ ചില ഭാഗങ്ങൾ വിമാനത്താവളത്തിൽ വീണു. എന്നാൽ ആളപായമില്ല.
സ്വദേശികളും വിവിധ രാജ്യക്കാരുമായ ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന വിമാനത്താവളത്തിനു നേരെയാണ് മനപ്പൂർവ്വവും ആസൂത്രിതവുമായി ഇറാൻ സഹായത്തോടെ ഹൂതികൾ ഡ്രോണുകൾ അയച്ചിരിക്കുന്നതെന്ന് വക്താവ് പറഞ്ഞു.
പ്രദേശത്തെ സിവിലിയൻമാർക്കും സ്ഥാപനങ്ങൾക്കുമെതിരെ ഹൂതികൾ നടത്തുന്ന ഭീകരാക്രമണ ശ്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.