ആ​ർ.​ഐ.​സി.​സി വാ​ർ​ഷി​ക കൗ​ൺ​സി​ലി​ൽ വി​സ്‌​ഡം സ്റ്റു​ഡ​ന്റ്സ് കേ​ര​ള സം​സ്ഥാ​ന

വൈ​സ് പ്ര​സി​ഡ​ൻ​റ് നൂ​റു​ദ്ദീ​ൻ സ്വ​ലാ​ഹി വെ​ട്ട​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

നരബലി: സർക്കാർ ഉണർന്നു പ്രവർത്തിക്കണം -ആർ.ഐ.സി.സി

റിയാദ്: മനഃസാക്ഷിയെ നടുക്കിയ നരബലിയുടെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് റിയാദ് ഇസ്‍ലാഹി കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അന്ധവിശ്വാസവും ലഹരിയും സാമ്പത്തിക അഭിവൃദ്ധിയുമാണ് ഇത്തരം ഒരു ക്രൂരകൃത്യത്തിലേക്ക് പ്രതികളെ എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഇത്തരം അധാർമിക മാർഗങ്ങളെ ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങൾ തങ്ങളുടേതായ ഭാഗധേയം നിർവഹിക്കണം. ലഹരിവ്യാപനവും ധാർമിക ചട്ടക്കൂടുകൾ തകർക്കാനുള്ള ശ്രമങ്ങളും എങ്ങനെയും പണം സമ്പാദിക്കണം എന്ന മാനസികാവസ്ഥയും നമ്മുടെ നാടിന്റെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയിരിക്കുന്നു.

ഇത്തരം സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ സമൂഹം പൊതുവിലും സർക്കാർ പ്രത്യേകിച്ചും ശക്തവും മാതൃകപരവുമായ നടപടികൾ സ്വീകരിക്കാൻ തയാറാവണം. വിവാദങ്ങൾ അവസാനിക്കുമ്പോൾ കാര്യങ്ങൾ പഴയപടിയാവുന്ന അവസ്ഥയിൽനിന്ന് മാറി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നടപടികളും ഉണ്ടാവേണ്ടതുണ്ടെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

റിയാദ് അൽമദീന ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ വിസ്‌ഡം സ്റ്റുഡന്‍റ്സ് കേരള സംസ്ഥാന വൈസ് പ്രസിഡന്‍റ് നൂറുദ്ദീൻ സ്വലാഹി വെട്ടത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സെഷനുകളിൽ സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി, താദിഖ് കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ അബ്ദുശഹീദ്‌ ഫാറൂഖി, അബ്ദുല്ല അൽ-ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിഖ് മണ്ണാർക്കാട് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു.

'ഇസ്‌ലാം: ധാർമികതയുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകി. വിവിധ ഏരിയ ഇസ്‌ലാഹി സെന്ററുകളെ പ്രതിനിധാനം ചെയ്ത് ബഷീർ കുപ്പോടൻ (ബത്ഹ), ഉമർഫാറൂഖ് വേങ്ങര (ശിഫ), അബ്ദുലത്തീഫ് അരീക്കോട് (റൗദ), അമീൻ പൊന്നാനി (നസീം), അസീർ കോഴിക്കോട് (ഉലയ), അർഷദ് ആലപ്പുഴ (ഓൾഡ് സനാഇയ), ഷാനിദ് കോഴിക്കോട് (മലസ്), ആരിഫ് കക്കാട് (സുലൈ) എന്നിവർ സംസാരിച്ചു.

വിങ്തല ചർച്ചക്ക് യാസർ അറഫാത്ത്, മൊയ്‌തു അരൂർ (ഓർഗനൈസേഷൻ), അബ്‌ദുറഹ്‌മാൻ സുലൈ (ദഅവ), മുജീബ് പൂക്കോട്ടൂർ (പുണ്യം), അഷ്‌റഫ് തേനാരി (ഫിനാൻസ്), നസീഹ് അബ്‌ദുറഹ്‌മാൻ, നൗഷാദ് കണ്ണൂർ (ക്യു.എച്ച്.എൽ.സി), അബ്ദുറഊഫ് സ്വലാഹി, ഷാജഹാൻ പടന്ന (ക്രിയേറ്റിവ് ഫോറം), യൂസുഫ് ഷെരീഫ് (നിച്ച് ഓഫ് ട്രൂത്ത്) തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സെഷനുകളിൽ അബ്ദുറഹീം പേരാമ്പ്ര, ശിഹാബ് അലി, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, അബ്ദുസ്സലാം കൊളപ്പുറം, മുനീർ പാപ്പാട്ട്, അജ്‌മൽ കള്ളിയൻ, അബ്‌ദുറഹ്‌മാൻ വയനാട് തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജാഫർ പൊന്നാനി ഡ്യൂട്ടി ഡിവിഷനും നബീൽ പയ്യോളി വാർഷിക പദ്ധതിയും അവതരിപ്പിച്ചു.

Tags:    
News Summary - Human sacrifice: Government should wake up and act -RICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.