മദീന: മതമൈത്രിയുടെയും സാമുദായിക സൗഹൃദങ്ങളുടെയും വിളനിലമായിരുന്ന കേരളത്തിലും ആശങ്കജനകമാംവിധം വര്‍ധിക്കുന്ന അക്രമങ്ങളുടെ പിന്നിലുള്ള വര്‍ഗീയ വിധ്വംസക ശക്തികളെ തിരിച്ചറിയണമെന്ന് സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) സൗദി നാഷനല്‍ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു. Human unity must be safeguarded to maintain a lasting peace.മെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. സമസ്തയുടെ ഔദ്യോഗിക പോഷക ഘടകമായ എസ്.ഐ.സി സൗദി നാഷനല്‍ കമ്മിറ്റിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രഖ്യാപിച്ച ഭാരവാഹികളുടെ ആദ്യ നേതൃസംഗമമാണ് നടന്നത്. വിവിധ സെഷനുകളിലായി നാഷനല്‍ കമ്മിറ്റി ഭാരവാഹികളും പ്രൊവിന്‍സ് പ്രതിനിധികളും ഉപസമിതി ഭാരവാഹികളും പങ്കെടുത്തു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഓൺലൈൻ വഴി സംഗമം ഉദ്ഘാടനം ചെയ്തു. നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് പി.എം.എസ്. ഉബൈദുല്ല തങ്ങള്‍ അൽ ഐദറൂസി അധ്യക്ഷത വഹിച്ചു. മക്ക പ്രൊവിൻസ് പ്രസിഡൻറ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാർഥന നടത്തി. വൈസ് പ്രസിഡൻറ് സൈദു ഹാജി മൂന്നിയൂര്‍ സംസാരിച്ചു. വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി സ്വാഗതവും വൈസ് പ്രസിഡൻറ് അബ്ദുന്നാസര്‍ ദാരിമി അസ്അദി കമ്പില്‍ നന്ദിയും പറഞ്ഞു. രണ്ടാം സെഷനില്‍ നാഷനല്‍ കമ്മിറ്റിക്കും കീഴ്ഘടകങ്ങള്ക്കുമായി തയാറാക്കിയ പ്രവര്‍ത്തനരേഖ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ അവതരിപ്പിച്ചു. സെക്രട്ടറിമാരായ അബ്ദുല്‍ ബാസ്വിത് വാഫി സ്വാഗതവും ഉസ്മാന് എടത്തില്‍ നന്ദിയും പറഞ്ഞു. ഗ്രൂപ് ചര്‍ച്ചകളില്‍ പ്രൊവിൻസുകളിൽ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു. ഓര്‍ഗനൈസിങ് സെക്രട്ടറി സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതം പറഞ്ഞു.
മാഹീന് വിഴിഞ്ഞം, ഡോ. ശഫീഖ് ഹുദവി, മുജീബ് മക്ക എന്നിവര്‍ പ്രവര്‍ത്തനരേഖ വിശകലനം നടത്തി സംസാരിച്ചു. സമാപന സംഗമത്തില്‍ ബഹാഉദ്ദീന്‍ നദ്വി റഹ്മാനി പ്രഭാഷണം നടത്തി. ട്രഷറര്‍ ഇബ്രാഹീം ഓമശ്ശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് അറക്കല്‍ നന്ദിയും പറഞ്ഞു. അബൂബക്കര്‍ ദാരിമി താമരശ്ശേരി, സുലൈമാന്‍ ഖാസിമി ജുബൈല്‍, അബ്ദുറഹ്മാന് പൂനൂര്, ഫരീദ് ഐക്കരപ്പടി എന്നിവര്‍ പങ്കെടുത്തു. സുലൈമാന്‍ ഹാജി, അബ്ദുല്ല ദാരിമി, മുജീബ് ഫൈസി, അഷ്റഫ് അഴിഞ്ഞിലം, അഷ്റഫ് തില്ലങ്കേരി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.