ഖഫ്ജി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഖഫ്ജി സെക്ടർ ‘പൗരസഭ’ സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ജലീൽ കോഴിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്നുവരെ ഒരു ശക്തിക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നടത്തിയ സോഫ്റ്റ് ലാൻഡിങ്ങിലൂടെ ഇന്ത്യ കരസ്ഥമാക്കിയത്. ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ചതോടൊപ്പം ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിക്കാൻ നാം ഒന്നിക്കണമെന്നും വിഷയാവതരണം നടത്തിയ ജുബൈൽ ഓർഗനൈസേഷൻ പ്രസിഡൻറ് അഷ്റഫ് സഖാഫി ചെറുവണ്ണൂർ പറഞ്ഞു.
മജീദ് കാസർകോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദലി അണ്ടോണ അധ്യക്ഷത വഹിച്ചൂ. സലീം നടുവട്ടം, ബഷീർ ഹാപ്പി എന്നിവർ സംസാരിച്ചു. ഹംസ പേരാമ്പ്ര സ്വാഗതവും ഗുലാം കുണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.