പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ മ​രു​ഭൂ​മി​യി​ൽ ആ​ട്ടി​ട​യ​ന്മാ​ർ​ക്കൊ​പ്പം ഒ​രു​ക്കി​യ​ ഇ​ഫ്താ​ർ

മ​രു​ഭൂ​മി​യി​ൽ ആ​ട്ടി​ട​യ​ന്മാ​ർ​ക്കൊ​പ്പം ഇ​ഫ്താ​ർ

ഒ​രു​ക്കി​യ​ത് പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ

റി​യാ​ദ്: മ​രു​ഭൂ​മി​യി​ൽ ആ​ട്ടി​ട​യ​ന്മാ​ർ​ക്കൊ​പ്പം ഇ​ഫ്താ​ർ ഒ​രു​ക്കി പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഇ​ത്ത​വ​ണ​യും റി​യാ​ദ്​ ജ​നാ​ദി​രി​യ​യി​ലെ മ​രു​ഭൂ​മി​യി​ൽ ഒ​റ്റ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള വി​വി​ധ രാ​ജ്യ​ക്കാ​ർ​ക്ക് വേ​ണ്ടി​യാ​ണ് ഇ​ഫ്താ​ർ ഒ​രു​ക്കി​യ​ത്. ഉ​ച്ച​യോ​ടെ തു​ട​ങ്ങി​യ പ​തി​വ് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന നോ​മ്പു​തു​റ​യി​ൽ റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്തു​ള്ള​വ​രും പ​ങ്കെ​ടു​ത്തു. മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​ന് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ഖാ​ൻ മു​ഹ​മ്മ​ദ്‌ നേ​തൃ​ത്വം ന​ൽ​കി. പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ജ്യൂ​സ്, വെ​ള്ളം, ഈ​ത്ത​പ്പ​ഴം, നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ, ബി​രി​യാ​ണി അ​ട​ക്കം നോ​മ്പു​തു​റ​ക്കു​ള്ള വി​ഭ​വ​ങ്ങ​ൾ റി​യാ​ദി​ൽ​നി​ന്ന് വൈ​കീ​ട്ടോ​ടെ മ​രു​ഭൂ​മി​യി​ലെ​ത്തി​ച്ചാ​ണ് നോ​മ്പു​തു​റ ന​ട​ത്തി​യ​ത്.

ഡോ. ​ഫു​വാ​ദ്, ഡോ. ​ഹ​സീ​ന ഫു​വാ​ദ്, നി​ഖി​ല സ​മീ​ർ, അ​മീ​ർ​ഖാ​ൻ, സു​മ​യ്യ അ​മീ​ർ, റ​ഫീ​ഖ് ശ​റ​ഫു​ദ്ദീ​ൻ, ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി, ഷാ​ന​വാ​സ്‌ കൂ​ട്ടി​ക്ക​ൽ, ബ​ക്ക​ർ, സ​മീ​ർ റൈ​ബ​ക്ക്, സ​ബീ​ർ ഹു​സൈ​ൻ, ഷാ​ന​വാ​സ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ഉ​സ്മാ​ൻ, സു​രേ​ഷ് ശ​ങ്ക​ർ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, മു​ജീ​ബ് കാ​യം​കു​ളം, ഷ​രീ​ഖ് തൈ​ക്ക​ണ്ടി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​സ്സ​ൽ ക​മ​റു​ദ്ദീ​ൻ, പ്രെ​ഡി​ൻ അ​ല​ക്സ്, ബ​ഷീ​ർ കോ​ട്ട​യം, സ​ലിം വാ​ലി​ല​പ്പു​ഴ, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, യാ​സി​ർ അ​ലി, ചാ​രി​റ്റി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ സി​യാ​ദ് വ​ർ​ക്ക​ല, കെ.​ജെ. റ​ഷീ​ദ്, ശ്യാം ​വി​ള​ക്കു​പ്പാ​റ, ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, ജ​ലീ​ൽ ആ​ല​പ്പു​ഴ, എ.​കെ.​ടി. അ​ലി, റൗ​ഫ്, സു​നി ബ​ഷീ​ർ, അ​നാ​മി​ക സു​രേ​ഷ്, അ​ഭി​ന​ന്ദ, ഫി​ദ ഫാ​ത്തി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ifthar with shepherd in desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.