റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണം​ അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കിലേക്ക്​ താഴ്​ന്നു. വ്യാഴാഴ്​ച രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി 15 പേരാണ്​ മരിച്ചത്​. 401 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു.

466 പേർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്​ത 343,774 പോസിറ്റീവ്​ കേസുകളിൽ 330,181 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5250 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8343 പേരാണ്​. അതിൽ 791 പേരുടെ നില ഗുരുതരമാണ്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 55. റിയാദ്​​ 39, മക്ക​​​ 35, യാംബു​​ 24, ഹുഫൂഫ്​​​ 17, മുബറസ്​​​​ 16, അറാർ​ 13, മജ്​മഅ​ 11, ദമ്മാം​ 10, ഹാഇൽ​ 10, ജിദ്ദ​ 9, വാദി ദവാസിർ 9, നാരിയ 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.