റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരായി അവശേഷിക്കുന്നത്​ 5877 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറൻറീനിൽ കഴിയുകയാണ്​. ഇതിൽ 785 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. തിങ്കളാഴ്​ച 231 പേർക്കാണ്​ പുതുതായി​ കോവിഡ്​ സ്ഥിരീകരിച്ചത്​.​ രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

445 പേർ കോവിഡ്​ മുക്തി നേടി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 355489 ആയി. രോഗമുക്തരുടെ ആകെ എണ്ണം 343816 ആയി ഉയർന്നു. ആകെ മരണസംഖ്യ 5877 ആണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.6 ശതമാനമാണ്​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 46. ജിദ്ദ​ 18, മക്ക 18, ദമ്മാം 14, യാംബു​​ 13, മദീന 11, ഹാഇൽ 11, നജ്​റാൻ​​ 10, ഉനൈസ​​ 9, ബുറൈദ​​ 8, മുബറസ്​​​ 6, ഖമീസ്​ മുശൈത്​​​​​ 5, ദഹ്​റാൻ​ 4, തബൂക്ക്​​​​ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.