ഖമീസ്​ മുശൈത്തിലെ സൗദി ജർമൻ ഹോസ്​പിറ്റൽ ആഡിറ്റോറിയത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ സംഘടിപ്പിച്ച പരിപാടിയിൽ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ സംസാരിക്കുന്നു

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സൗദിയിൽ നിന്ന്​ വിമാന സർവിസ് ഉടൻ - അംബാസഡർ ഡോ. ഔസാഫ്​ സഈദ്​

ഖമീസ് മുശൈത്ത്: ഇന്ത്യയുമായി നിലവിൽ വന്ന എയർ ബബ്​ൾ കരാർ പ്രകാരം സൗദിയിൽ നിന്ന്​ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉടൻ തന്നെ വിമാന സർവിസ് ആരംഭിക്കുമെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ പറഞ്ഞു. ഖമീസ് മുശൈത്ത് സൗദി ജർമൻ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും സൗദിയുമായി മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്​കാരിക വിനിമയത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ പരിപാടികൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി മേഖലകളിൽ നിക്ഷേപങ്ങൾക്ക് ഇരുരാജ്യങ്ങളും തയാറായിട്ടുണ്ട്. ഉടൻതന്നെ സൗദിയിൽ ഇന്ത്യൻ യൂനിവേഴ്സിറ്റികളുടെ ശാഖകൾ ആരംഭിക്കുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.


അംബാസഡറെ കൂടാതെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ ഷാഹിദ് ആലം, കൊമേഴ്‌സ് കോൺസുൽ ഹംന മറിയം എന്നിവരും പരിപാടിയിൽ സന്നിഹിതരായി. അസീറിലെ ക്ഷണിക്കപ്പെട്ട നൂറോളം പേർക്ക്​ മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം അനുവദിച്ചത്.

ഖമീസ്​ മുശൈത്ത് അൽ ജുനൂബ് ഇൻറർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ വെൽക്കം ഡാൻസോടുകൂടി ആരംഭിച്ച പരിപാടി രാത്രി പത്തോടെ അവസാനിച്ചു. കോൺസുലേറ്റ് സി.സി അംഗങ്ങളായ അഷ്​റഫ് കുറ്റിച്ചൽ, ബിജു ആർ. നായർ എന്നിവർ പരിപാടിയുടെ നടത്തിപ്പിന്​ നേതൃത്വം നൽകി.

Tags:    
News Summary - Indian Ambassador and consulate team visit to Aseer region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.