റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന സമൂഹ നോമ്പുതുറ

റമദാൻ മുഴുവൻ സമൂഹ നോമ്പുതുറ ഒരുക്കി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ

റിയാദ്: ഇസ്​ലാമിക മതകാര്യ മന്ത്രാലയത്തി​െൻറ അംഗീകാരത്തോടെ ബത്ഹ ദഅവ അവയർനസ് സൊസൈറ്റിയുടെ കീഴിൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ റമദാൻ മുഴുവൻ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ പരിസമാപ്തിയിൽ. ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ ദിനേന ആയിരത്തിനടുത്ത് ആളുകൾക്ക് നോമ്പ് തുറക്കാൻ ഇസ്‌ലാഹി സെൻറർ പൂർണ സൗകര്യങ്ങൾ ഒരുക്കി. റമദാനിലെ എല്ലാ ദിനങ്ങളിലും ഉച്ചകഴിഞ്ഞ്​ മൂന്നിന്​ ആരംഭിക്കുന്ന ഇഫ്താർ പ്രവർത്തനങ്ങൾക്ക് സെൻറർ ബത്ഹ യൂനിറ്റിലെ 30-ഓളം പ്രവർത്തകർ നേതൃത്വം നൽകി.

ആദ്യമെത്തുന്ന 450-ഓളം ആളുകൾക്ക് ഓഡിറ്റോറിയത്തിലും അതിനുശേഷം വരുന്നവർക്ക് ഇഫ്താർ കിറ്റായും ചിക്കൻ ബിരിയാണി, ചിക്കൻ മന്തിയടക്കമുള്ള നോമ്പുതുറ വിഭവങ്ങളാണ്​ എല്ലാദിവസവും വിതരണം ചെയ്​തിരുന്നത്​. ഇഫ്താറിന് എത്തിയ എല്ലാവർക്കും എല്ലാ ദിവസവും പൂർണ സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചതായും ഇഫ്താർ ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, കൺവീനർ അബ്​ദുൽ വഹാബ് പാലത്തിങ്ങൽ, വളൻറിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര എന്നിവർ അറിയിച്ചു.

റിയാദിലെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖർ ഇഫ്താർ ക്യാമ്പ് സന്ദർശിച്ചു. ഇസ്‌ലാഹി സെൻറർ ദഅവ വിഭാഗം കോഓഡിനേറ്റർ അബ്​ദുസ്സലാം ബുസ്താനിയുടെ നേതൃത്വത്തിൽ, ഇസ്‌ലാഹി സെൻറർ പ്രബോധകർ എല്ലാദിവസവും വിജ്ഞാന ക്ലാസും ഇഫ്താർ ക്യാമ്പിൽ സംഘടിപ്പിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ മലയാളം പരിഭാഷ സൗജന്യ വിതരണവും നടന്നു.

കമറുദ്ധീൻ, വാജിദ് ചെറുമുക്ക്, നിസാർ അരീക്കോട്, സിബ്ഗത്തുല്ല തെയ്യാല, അബ്​ദുന്നാസർ മണ്ണാർക്കാട്, ജലീൽ ആലപ്പുഴ, ഹസനുൽ ബന്ന, ഹനീഫ് മാസ്​റ്റർ, ഫൈസൽ കൊളക്കോടൻ, ടി.പി. മർസൂഖ്, മുസ്തഫ മഞ്ചേശ്വരം, ടി.പി. വാജിദ്, മുഹമ്മദലി അരിപ്ര, സാലിഹ്‌ തൃശ്ശൂർ, യാസീൻ ബേപ്പൂർ, നബീൽ പുളിക്കൽ, സലീം കൊട്ടപ്പുറം, ബാസിൽ പുളിക്കൽ, കോയ മൊയ്തീൻ, അബ്​ദുൽ റഷീദ് കടവത്ത്, അഷ്റഫ് മംഗലാപുരം, അബൂബക്കർ മഞ്ചേരി, ഷാജഹാൻ, മുസ്തഫ തലപ്പാടി, മുജീബ് ഒതായി, ബാസിത് എന്നിവർർ ഇഫ്താർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.