ജിദ്ദ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി 'അൺസങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിെൻറ പോസ്റ്റർ പ്രകാശനം ചെയ്തു.
ജിദ്ദയിൽ നടന്ന ലളിതമായ ചടങ്ങിൽ ഫോറം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് മൊറയൂർ പ്രകാശനകർമം നിർവഹിച്ചു. വൈദേശിക ശക്തികളുടെ ആയുധബലത്തിന് മുന്നിൽ പിറന്ന നാടിെൻറ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും എന്നാൽ ബ്രിട്ടീഷുകാർ എഴുതിച്ചേർത്ത ചരിത്രത്തിൽ ഇടംനേടാതിരിക്കുകയും ചെയ്ത അനേകായിരം ദേശസ്നേഹികളായ പൂർവികർക്കുള്ള സ്മരണയാണ് ഓൺലൈൻ ക്വിസ് മത്സരമെന്ന് അദ്ദേഹം പറഞ്ഞു.
മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി ക്വിസ് മത്സരത്തെക്കുറിച്ച് വിശദീകരിച്ചു.ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല സ്വാഗതവും ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.