ജിദ്ദ: ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റിക്ക് പുതിയ പ്രവർത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ചാവക്കാട് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ബാസ് ചെങ്ങാനി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
എ.പി. അബ്ദുൽ ഗഫൂര്‍ തേഞ്ഞിപ്പലം, മുഹമ്മദ് ഹനീഫ ബെരിക്ക, അബ്ദുല്‍ ജലീല്‍, റിദ്വാൻ അലി കോഴിക്കോട്, ഹനീഫ പാറക്കല്ലില്‍, റസാഖ് മാസ്റ്റര്‍ മമ്പുറം, അന്‍വര്‍ വടക്കാങ്ങര, ഷാനവാസ് വണ്ടൂര്‍, ഷറഫുദ്ദീന് മേപ്പാടി എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ വളപ്പൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ദിലീപ് താമരക്കുളം സ്വാഗതം പറഞ്ഞു. മുഹമ്മദ് കുട്ടി ഖിറാഅത്ത് നടത്തി. ഷുഹൈല്‍, അമാനുല്ല, ഇസ്മാഈല്‍ വേങ്ങര, ഷൗക്കത്ത് കോട്ട, എം.എ.ആര് എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ഹജ്ജ് മിഷനുമായി സഹകരിച്ച് ‘ഐവ’ വളന്റിയർമാർ ഹജ്ജ് സേവനരംഗത്ത് സജീവമായിരുന്നതായും രക്തദാനം, ആരോഗ്യ, വിദ്യാഭ്യാസ സെമിനാറുകൾ, കോവിഡുമായി ബന്ധപ്പെട്ട് രോഗികൾക്ക് ചികിത്സസഹായങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ‘വാക്ക് വിത്ത് ഐവ’ എന്ന ആരോഗ്യസംരക്ഷണ പരിപാടിയും നടന്നുകൊണ്ടിരിക്കുന്നു.
വരുംവർഷങ്ങളിൽ ലീഗൽ എയ്ഡ് സെൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രവർത്തകരുടെ ആരോഗ്യ സംരക്ഷണത്തിനും കലാപരമായ പുരോഗതിക്കും വേണ്ടി പ്രത്യേകമായ വകുപ്പുകൾ രൂപവത്കരിച്ച് പ്രവർത്തനം സജ്ജമാക്കൽ എന്നിവ നടപ്പാക്കുമെന്ന് ജനറൽ ബോഡി യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികൾ: സലാഹ് കാരാടൻ (പ്രസി), നാസർ ചാവക്കാട് (ജന. സെക്ര), അബ്ബാസ് ചെങ്ങാനി (ട്രഷ), എ.പി. അബ്ദുൽ ഗഫൂർ തേഞ്ഞിപ്പലം (ജന. കൺ), അൻവർ വടക്കാങ്ങര (പി.ആർ.ഒ), ജാഫർ എടക്കാട് (മീഡിയ), മുഹമ്മദ് ഹനീഫ ബെരിക്ക (ജന. ക്യാപ്റ്റൻ), ഷറഫുദ്ദീൻ മേപ്പാടി (വളൻറിയർ കോഓഡിനേറ്റർ), നൗഷാദ് ഓച്ചിറ (ലോജിസ്റ്റിക്), റസാഖ് മാസ്റ്റർ മമ്പുറം (കലാകായികം), ദിലീപ് താമരക്കുളം, ലിയാഖത്ത് കോട്ട, നസ്രിഫ് തലശ്ശേരി, മൻസൂർ വണ്ടൂർ (വൈ. പ്രസി), റിദ്വാന് അലി കോഴിക്കോട്, റസാഖ് മമ്പുറം, എം.എ. റഷീദ് (ജോ. സെക്ര), കരീം മഞ്ചേരി (ജോ. ട്രഷ). ഐ.ഐ.സി.ജെ, ഐ.ഡി.സി, ഐ.എം.സി.സി, ഫോക്കസ്, പി.സി.എഫ്, ഐ.സി.എഫ്, ജെ.സി.സി, ടി.എം.ഡബ്ല്യു.എ, ജംഇയ്യതുൽ അൻസാർ, ഫാർമസി ഫോറം, കോട്ട വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകളിലെ പ്രവർത്തകരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.