ജിദ്ദ: ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) ഇഫ്താർ സംഗമവും എക്സിക്യൂട്ടിവ് യോഗവും ചേർന്നു. ശറഫിയ്യ മെട്രോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ പ്രസിഡന്റ് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് വളന്റിയർമാരുടെ പ്രാരംഭ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാനും ‘ഐവ’യുടെ വിവിധ വകുപ്പുകൾക്കു കീഴിലെ ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
ദിലീപ് താമരക്കുളം, അൻവർ വടക്കാങ്ങര, ഷാനവാസ് വണ്ടൂർ, റസാഖ് മാസ്റ്റർ മമ്പുറം, കരീം മഞ്ചേരി, ശറഫുദ്ദീൻ മേപ്പാടി, ഹനീഫ പാറക്കല്ലില്‍, ഹനീഫ ബെർക, എം.എ.ആർ. നെല്ലിപ്പറമ്പ്, നൗഷാദ് ഓച്ചിറ, ഇസ്മാഈല്‍ വേങ്ങര, മൻസൂർ വണ്ടൂർ, നഷ് രിഫ് തലശ്ശേരി, ഫൈസൽ അരിപ്ര, അമാനുള്ള, നജ്മുദ്ദീൻ മക്കരപ്പറമ്പ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ ചാവക്കാട് സ്വാഗതവും ജനറൽ കൺവീനർ എ.പി.എ. ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.