റിയാദ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21നും തലേദിവസവും ഇന്ത്യൻ എംബസ്സിയുടെ മേൽനോട്ടത്തിൽ ദിനാചരണം സംഘടിപ്പിക്കും. ജൂൺ 20ന് വൈകീട്ട് നാലിന് ‘കോവിഡ് പ്രതിരോധം യോഗയിലൂടെ’ എന്ന വിഷയത്തിൽ വെബിനാർ നടത്തും. കേന്ദ്രമന്ത്രി ശ്രീപദ് നായിക് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ് അധ്യക്ഷത വഹിക്കും.
അന്താരാഷ്ട്ര ആയുർവേദ -യോഗ വിദഗ്ധനും 40 ലധികം ആയുർവേദ-യോഗ ഗ്രന്ഥങ്ങളുടെ ഗ്രന്ഥകർത്താവും അമേരിക്കൻ വേദിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ ഡോ. ഡേവിഡ് ഫ്രൊളി മുഖ്യപ്രഭാഷണം നടത്തും. എസ്.വി.വൈ.എ.എസ്.എ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. നാഗേന്ദ്രജി അതിഥിയായിരിക്കും. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് കോവിഡ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജൂൺ 21ന് യോഗാദിന പരിപാടികളുടെ ഭാഗമായി ലൈവ് യോഗ പ്രദർശനം വെബിനാറായി സംഘടിപ്പിക്കും. വൈകീട്ട് നാലിന് ഇന്ത്യൻ സ്കൂൾ യോഗപരിശീലകൻ സുഖ്‌ബീർ സിങ്, -ഇൻറർനാഷനൽ യോഗ ക്ലബ് പ്രസിഡൻറ് സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകും. 22ന് ‘കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും പ്രതിവിധിയും: -യോഗ -ആയുർവേദ കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ സംഘടിപ്പിക്കും. എസ്.വി.വൈ.എ.എസ്.എ യൂനിവേഴ്സിറ്റി വൈസ് ചാൻസ്ലർ ഡോ. ബി.ആർ. രാമകൃഷ്ണ സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ കാൻസർ ശാസ്ത്രജ്ഞൻ ഡോ. മുരുഗൻ ആവണിയപുരം കണ്ണൻ,ഡോ. അക്ഷയ് ആനന്ദ്, ഗുർപ്രീത് സിദ്ധു തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.