റിയാദ്: സംസ്ഥാന സർക്കാറിനെ ചൂഴ്ന്നുനിൽക്കുന്നത് കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. റിയാദ് കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഈലാഫ് 2023’ മഹാസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിപ വൈറസിനെക്കുറിച്ച് കേരളസർക്കാർ ഭീതിപരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ സർക്കാറിനാവുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച ഷാജി നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാരദുർവിനിയോഗത്തെയും ഉമ്മൻ ചാണ്ടിയെ സോളാർ അഴിമതിക്കേസിൽ അന്യായമായി കുടുക്കിയ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. അലിക്കുട്ടി കൂട്ടായി അധ്യക്ഷത വഹിച്ചു. സി.പി. മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് അബ്ദുല്ലക്കുട്ടി പുറത്തൂർ സി.എച്ച് സെൻറർ നിർമാണപ്രവർത്തനങ്ങൾ വിശദീകരിച്ചു. ഒ.ഐ.സി.സി പ്രതിനിധി അബ്ദുല്ല വല്ലാഞ്ചിറ, മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, വി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. റഷീദ് ചെറിയ പറപ്പൂർ സ്വാഗതവും സുധീർ ചമ്രവട്ടം നന്ദിയും പറഞ്ഞു.
മുഹമ്മദുണ്ണി കാലടി, യൂസഫ് മുട്ടനൂർ, അബൂബക്കർ ആലത്തിയൂർ, സമദ് റോയൽ, ഫസലുൽ ഹഖ് ബുഖാരി, അബ്ദുല്ല പെരിന്തല്ലൂർ, ശറഫു വാളമരുതൂർ, സിദ്ധീഖ് ആനപ്പടി, ഷബീബ്, നിഷാൽ, സദഖത്, അബൂബക്കർ പെരിന്തല്ലൂർ, അബ്ദുറഹ്മാൻ, കബീർ കൂട്ടായി, ഷുഹൈബ് മുട്ടനൂർ, ഗഫൂർ കൂട്ടായി, ആത്തിഫ് ബുഖാരി എന്നിവർ പരിപാടിക്കും കെ.സി. ലത്തീഫ്, കുഞ്ഞിപ്പ മുട്ടനൂർ, ജലീൽ തിരൂർ, മുജീബ് ഉപ്പട എന്നിവർ മുന്നൊരുക്കത്തിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.