ദമ്മാം: കലാസാംസ്കാരിക കൂട്ടായ്മയായ ജാം ക്രിയേഷൻസ് സംഘടിപ്പിക്കുന്ന ചെറുകഥരചന മത്സരത്തിന് ആഗസ്റ്റ് ഒന്ന് മുതൽ തുടക്കമായി. മത്സരത്തിന്റെ ആദ്യ പോസ്റ്റർ ജാം ക്രിയേഷൻസ് കൺവീനര്‍ സുബൈര്‍ പുല്ലാളൂർ സിനിമ സംവിധായകനും നാടക നടനും സാംസ്കാരിക പ്രവർത്തകനുമായ ജേക്കബ് ഉതുപ്പിന് കൈമാറി. എഴുതാൻ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
വിവിധ രാജ്യങ്ങളിലുള്ള ഏത് പ്രായക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. മലയാളത്തിൽ എഴുതിയ ചെറുകഥ സെപ്റ്റംബർ ഒന്നിനുള്ളിൽ jamcreationsdmm@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0544016396 എന്ന നമ്പറിൽ ബന്ധപ്പെടാം. ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ജോഷി ബാഷ, സിദ്ദദീഖ് ആലുവ, ബിനാൻ ബഷീർ, റഊഫ് ചാവക്കാട് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.