ജിദ്ദ: 'മതം വിദ്വേഷമല്ല, വിവേകമാണ്' പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിെൻറ ഭാഗമായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന സമ്മേളനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 6.30ന് നടക്കുന്ന സമ്മേളനം ജംഇയ്യതുൽ ഖൈരിയ്യ ജിദ്ദ ഏരിയ മേധാവി ശൈഖ് അബ്ദുൽ അസീസ് ഹനഫി ഉദ്ഘാടനം ചെയ്യും. പ്രമേയത്തെക്കുറിച്ചും മുസ്ലിം സമൂഹം നേരിടുന്ന വർത്തമാനകാല സാഹചര്യത്തെക്കുറിച്ചും ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറും ജിദ്ദ സെൻറർ സെക്രട്ടറിയുമായ ശിഹാബ് സലഫി മുഖ്യപ്രഭാഷണം നടത്തും. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ മുഖ്യാതിഥിയാകും. ജിദ്ദയിലെ വിവിധ രാഷ്ട്രീയ, മത, സംഘടന പ്രതിനിധികളും മാധ്യമപ്രവർത്തകരും സമ്മേളനത്തിൽ സംസാരിക്കുമെന്നും 12 വയസ്സിനു മുകളിലുള്ളവർക്കു മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനമെന്നും സെൻറർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.