ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽ നിന്ന് ഗുണഭോക്താക്കൾക്കുള്ള സഹായ വിതരണ ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.

ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ; ഒരു കോടിയോളം രൂപ വിതരണം ചെയ്തു

ജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുണഭോക്താക്കളുടെ രോഗ ചികിത്സക്കുമായി പദ്ധതി വിഹിതമായി ഒരു കോടി അഞ്ചു ലക്ഷം രൂപ വിതരണം ചെയ്തു.

പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ സേവന രംഗത്തും സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സംഘടന രംഗത്തും ജിദ്ദ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നാട്ടിലെ പാവങ്ങളെയും പ്രവാസ ലോകത്തെ പാവങ്ങളെയും ഒരു പോലെ ചേർത്ത് പിടിക്കുന്ന വ്യത്യസ്ഥ പദ്ധതികൾ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, മുസ്ലിംലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. മുസ്ലിംലീഗ് നേതാക്കളായ ഇസ്മായീൽ മൂത്തേടം, ജബ്ബാർ ഹാജി എളമരം, പി.കെ അലി അക്ബർ, കെ.പി കോയ എന്നിവരും ജിദ്ദ കെ.എം.സി.സി ഭാരവാഹികളും മുൻ അംഗങ്ങളുമായിരുന്ന അൻവർ ചേരങ്കെ, വി.പി മുസ്തഫ, എ.കെ മുഹമ്മദ് ബാവ, ശിഹാബ് താമരക്കുളം, സി.സി കരീം, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര, പാഴേരി കുഞ്ഞിമുഹമ്മദ്, ഒ.കെ.എം മൗലവി, പി.എം.എ ജലീൽ, കുഞ്ഞിമുഹമ്മദ് പട്ടാമ്പി, ഇ.പി ഉബൈദുള്ള, സഹൽ തങ്ങൾ, വി.പി അബൂബക്കർ, ജലീൽ ഒഴുകൂർ, കെ.സി ശിഹാബ്, അലി കളത്തിൽ, മൂസ്സ ഹാജി കോട്ടക്കൽ, അബ്ബാസ് മുസ്ലിയാരങ്ങാടി, കുഞ്ഞാപ്പ കോട്ടക്കൽ, മാനു പട്ടിക്കാട്, കരീം മങ്കട, കുറുക്കൻ മുഹമ്മദ്, സി.പി ഹംസ ഹാജി, ഹനീഫ പാണ്ടികശാല, ഗഫൂർ മങ്കട, ഹൈദരലി വെട്ടത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

കുടുംബം പോറ്റാൻ കടൽ കടന്ന പ്രവാസികളിൽ ചിലർക്ക് ജീവിത സമുദ്ധാരണത്തിനിടയിൽ ആകസ്മിക മരണം സംഭവിച്ചപ്പോൾ അവരുടെ കുടുംബത്തിൻ്റെ ജീവിതമാർഗ്ഗം തന്നെ വഴിമുട്ടിയ നിരവധി ആവലാതികൾ നിരന്തരം കെ.എം.സി.സിയുടെ മുന്നിലെത്തിയപ്പോൾ പരിഹാരമായി 14 വർഷം മുമ്പ് ജിദ്ദ കെ.എം.സി.സി ആവിഷ്കരിച്ച പദ്ധതിയാണ് കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു.

പിന്നിട്ട കാലങ്ങളിൽ മരണപ്പെട്ട നൂറ് കണക്കിന് പ്രവാസികളുടെ കുടുംബങ്ങളുടെ പരിരക്ഷ ഉറപ്പാക്കാനും ആയിരക്കണക്കിന് പദ്ധതി അംഗങ്ങൾക്ക് ചികിത്സ സഹായം നൽകാനും പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. പ്രവാസം നിർത്തി 60 വയസ്സ് പൂർത്തിയാക്കിയ പദ്ധതി അംഗങ്ങൾക്ക് രണ്ട് വർഷമായി മുടങ്ങാതെ പ്രതിമാസ പ്രവാസി പെൻഷനും നൽകി വരുന്നുണ്ട്. കാരുണ്യഹസ്തം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം മുതൽ ഗുണഭോക്താക്കളുടെ മക്കൾക്ക് ഗവേഷണ പഠനത്തിന് മികച്ച സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Jeddah KMCC Family Safety; About one crore distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.