ജിദ്ദ: ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജനൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ഇന്ദിര ഗാന്ധിയുടെ 36ാമത് രക്തസാക്ഷിത്വ ദിനത്തെ അനുസ്മരിച്ച് 36 പ്രവര്‍ത്തകരാണ് രക്തദാനം നടത്തിയത്. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് ആശുപത്രി ബ്ലഡ് ബാങ്ക് മേധാവി ഖാദി അഹ്മദ് അൽഗാംദി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.
ബ്ലഡ് ബാങ്ക് സൂപ്പർവൈസർ റാഫി ശംറാനി, ഒ.ഐ.സി.സി ഭാരവാഹികളായ സാക്കിർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്ക്, മുജീബ് മൂത്തേടം, അസാബ് വർക്കല, ഫസലുല്ല വെള്ളുബാലി, സമീർ നദ്വി കുറ്റിച്ചൽ, നൗഷിർ കണ്ണൂർ, റഫീഖ് മൂസ, മനീഷ് മാധവൻ, ഷിനോയ് കടലുണ്ടി, സുബൈർ നാലകത്ത്, ലക്ഷ്മി മനീഷ്, സിദ്ദീഖ് പൊന്നാനി, നവാസ് ബീമാപ്പള്ളി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.