ദമ്മാം: കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വോളിബാൾ ടൂർണമെന്റിനുള്ള ജഴ്സി ലോഞ്ചിങ്ങും ട്രോഫി പ്രകാശനവും നടത്തി. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം ജഴ്സി ലോഞ്ചിങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഇ.കെ. സലിം, പ്രദീപ് കുമാർ, സുരേഷ്, കെ.വി. സുരേഷ്, ബിനു പി. ബേബി, സക്കീർ എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം നിർവഹിച്ചു.
കാസ്ക് ക്രിക്കറ്റ് സിൽവർ കപ്പ് ജേതാക്കളായ കാസ്ക് ക്രിക്കറ്റ് ടീമിനെ ചടങ്ങിൽ ആദരിച്ചു. ടൂർണമെൻറിൽ മികച്ച പ്രകടനം നടത്തിയ ക്യാപ്റ്റൻ ബാലു, മികച്ച താരമായ റാഷിദ്, അനൂപ്, നിയാസ്, സൽമാൻ, മഹേഷ് എന്നിവർക്ക് ഫലകങ്ങൾ സമ്മാനിച്ചു. ഫെസിലിറ്റി മാനേജർ ഷാജി ഹസൻ കുഞ്ഞ്, കാസ്ക് സ്ഥാപക മുഖ്യൻ മുഹമ്മദലി എന്നിവർ പങ്കെടുത്തു. സുരേഷ് മഞ്ഞക്കണ്ടി സ്വാഗതവും കെ.വി. സുരേഷ് നന്ദി പറഞ്ഞു.
ബിനു പി. ബേബി ക്ലബ്ബിെൻറ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിച്ചു. യാസർ, യൂനുസ്, ഹാരിസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സൗദി അറേബ്യ, പാകിസ്താൻ, ഇന്ത്യ, വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള എട്ട് ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുക.
നവംബർ ഏഴ്, എട്ട് എന്നീ തീയതികളിൽ ദമ്മാമിലെ അൽ സുഹൈമി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഷട്ടിൽ, വടംവലി, ചെസ് കാരംസ് എന്നീ ഇനങ്ങൾക്കും ടൂർണമെന്റ് സംഘടിപ്പിക്കും. സിൽവർ ജൂബിലി ആഘോഷം ആറുമാസത്തോളം നീളുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.