ജുബൈൽ: കലാലയം സാംസ്കാരിക വേദി ജുബൈൽ ഘടകം സംഘടിപ്പിക്കുന്ന സോൺ പ്രവാസി സാഹിത്യോത്സവിെൻറ 14ാമത് എഡിഷൻ വിപുലമായി നടത്താനുള്ള സംഘാടകസമിതി രൂപവത്കരിച്ചു. അൽ ഖസ്ർ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമം ഐ.സി.എഫ് നാഷനൽ വിദ്യാഭ്യാസ പ്രസിഡൻറ് ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ സോൺ ചെയർമാൻ ഷാഫി അരീക്കോട് അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് പ്രൊവിൻസ് സംഘടനാകാര്യ സെക്രട്ടറി ശരീഫ് മണ്ണൂർ സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസി സാഹിത്യോത്സവ് പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര നിർവഹിച്ചു.
ഇബ്രാഹിം അംജദി, ഷൗക്കത്ത് സഖാഫി, ഷുക്കൂർ മുസ്ലിയാർ ചാവക്കാട്, ജലീൽ കൊടുവള്ളി, അസ്ലം ബീമാപ്പള്ളി, ഷഫീഖ് കുമ്പള, ജാഫർ സഖാഫി, താജുദ്ദീൻ സഖാഫി, ഉനൈസ് എർമാളം എന്നിവർ സന്നിഹിതരായിരുന്നു. ചെയർമാനായി ഇമാമുദ്ദീൻ നിസാമിയും ജനറൽ കൺവീനർ ഹംജദ് ഖാനും ട്രഷറർ അഷറഫ് സഖാഫിയുമായിട്ടുള്ള 111 അംഗ സമിതിയാണ് നിലവിൽ വന്നത്.
16 യൂനിറ്റ് മത്സരങ്ങൾക്കു ശേഷം നടക്കുന്ന മൂന്ന് സെക്ടർ മത്സരങ്ങളിലെ വിജയികളാണ് ഒക്ടോബർ 25ന് നടക്കുന്ന സോൺ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്.
കാമ്പസ് വിഭാഗത്തിൽ ജുബൈലിലെ വിവിധ സ്കൂളുകൾ തമ്മിൽ മത്സരിക്കുന്നത് സാഹിത്യോത്സവിനെ കൂടുതൽ മികവുറ്റതാക്കും. ഏഴ് വിഭാഗങ്ങളിലായി 99 മത്സര ഇനങ്ങൾ ഉണ്ടാകും. ഓരോ മത്സരാർഥിക്കും നാല് വ്യക്തിഗത ഇനങ്ങൾക്ക് പുറമെ ഗ്രൂപ് വിഭാഗത്തിലും പങ്കെടുക്കാം.
സോൺ തല വിജയികൾ നവംബർ എട്ടിന് ഹാഇലിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കാൻ യോഗ്യത നേടും. മത്സരിക്കാനുളള പ്രായപരിധി 30 വയസ്സാണ്. രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് 0590910172, 0547129992, 0536327099 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
രിസാല സ്റ്റഡി സർക്കിൾ സോൺ പ്രതിനിധികളായ മിറാഷ് ചെറുപ്പുളശ്ശേരി സ്വാഗതവും ഷൗക്കത്തലി നീലഗിരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.